കോഴിക്കോട്: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന കോര്പ്പറേഷന് ബജറ്റ് കേന്ദ്രവിരുദ്ധ പ്രസംഗമായി അധഃപതിപ്പിച്ചത് ശരിയായില്ലെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന് പറഞ്ഞു. അമൃത് പദ്ധതി മുതല്‍ ബജറ്റ് പ്രസംഗത്തിലുടനീളം നേട്ടങ്ങളായി ഉയര്‍ത്തിക്കാണിച്ചത് കേന്ദ്രാവിഷ്കൃത പദ്ധതികളാണ്.
കല്ലുത്താന്‍ കടവ് ചേരി നിവാസികളെ മാറ്റിപ്പാര്‍പ്പിച്ച പദ്ധതി ബിഒടി അടിസ്ഥാനത്തിലുള്ളതാണ്. ഇത് കഴിഞ്ഞ നിരവധി കൗണ്‍സിലുകളുടെ കാലത്ത് പൂര്‍ത്തിയാകാതെ അവശേഷിച്ചതാണ്. കേന്ദ്രസര്‍ക്കാറിനെതിരെ രാഷ്ട്രീയ വിരോധം പ്രകടിപ്പിക്കുമ്പോള്‍ പദ്ധതികള്‍ അനുവദിച്ച് നല്‍കിയതില്‍ കേന്ദ്രസര്‍ക്കാറിന് നന്ദിപോലും സൂചിപ്പിക്കാന്‍ ബജറ്റ് പ്രസംഗത്തില്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് കോര്പ്പറേഷന് പെന്ഷന് കുടിശ്ശിക ഉള്‍പ്പടെ നല്‍കാനുള്ളത് 80 കോടിയിലേറെയാണ്. അത് വാങ്ങിയെടുക്കാന്‍ കഴിയാത്തത് കോര്പ്പറേഷന് ഭരണാധികാരികളുടെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: