ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് ഭയന്ന് ജര്‍മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു.
ജര്‍മനിയിലെ ഹെസ്സെ സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഷേയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്. 54 കാരനായ തോമസ് ഷേയ്ഫറെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ അടുത്തയാളായിരുന്ന അദ്ദേഹം പത്ത് വര്‍ഷമായി ഹെസ്സെ ധനമന്ത്രിയാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ട് സ്ഥിതി ചെയ്യുന്നത് ഹെസ്സെ സംസ്ഥാനത്താണ്. മഹാവ്യാധിയെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ഹെസ്സെയിലെ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി രാപ്പകല്‍ അധ്വാനിച്ചിരുന്ന അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഹെസ്സെ പ്രസിഡന്റ് വോള്‍ക്കര്‍ ബൗഫിയര്‍ പറഞ്ഞു. ഷെയ്ഫറെ പോലൊരാളുടെ ആവശ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും ബൗഫിയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: