Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗീതത്തിന്റെ പിതാമഹന്‍

ഇതു പോലെ അനേകം ഗാനങ്ങളില്‍ അദ്ദേഹം 'പുരന്ദരവിഠലന്‍' എന്നത് മുദ്രയായി സ്വീകരിച്ചിട്ടുണ്ട്. ഗാനങ്ങള്‍ മിക്കതും കന്നട ഭാഷയിലായിരുന്നു. മതസംബന്ധിയായ പഠനങ്ങളിലും സംഗീതത്തിലും സാഹിത്യത്തിലും സംസ്‌കൃത ഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടി.

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 28, 2020, 03:00 am IST
in Samskriti

അതിവിസ്തൃതമായൊരു ഗാനപ്രപഞ്ചമായിരുന്നു പുരന്ദരദാസന്‍. ‘സംഗീതത്തിന്റെ പിതാമഹന്‍’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.  ശ്രീനിവാസനായക് എന്നായിരുന്നു യഥാര്‍ത്ഥ നാമം. പിന്നീട് അതു മാറ്റി  ഭഗവാന്‍ വിഷ്ണുവിന്റെ  പുരന്ദരന്‍ എന്ന പേര്  സ്വീകരിച്ചു.  

ഭക്തിയും പ്രതിഭാഗുണവും, കവിത്വഗുണവും അദ്ദേഹത്തിന്റെ കവിതകളില്‍ സമന്വയിച്ചു.  ആത്മീയചിന്തകളുടെ  പാരമ്യത്താല്‍ അദ്ദേഹത്തിന്റെ ഗാനങ്ങളെ ‘പുരന്ദര ഉപനിഷത്ത്’ എന്ന് വിളിച്ചിരുന്നു. ‘സകലഗ്രഹഫലനീനെ’- അഠാണരാഗംഖണ്ഡചാപ്പ്താളം   മധ്യമാവതി രാഗത്തിലുള്ള, ഏറെ ജനസമ്മിതി നേടിയ ‘ഭാഗ്യാത ലക്ഷ്മിബാരമ്മ’, നാട്ടരാഗത്തിലുള്ള ‘ചരണു സിദ്ധിവിനായക’, മാണ്ട് രാഗത്തിലുള്ള ‘ബാരോനമ മനഗേ ഗോപാലകൃഷ്ണ’ മുതലായവ പുരന്ദരദാസന്റെ ഭക്തിനിര്‍ഭര കൃതികളാണ്.

‘ഇന്നുദയ ബാരതേ’ എന്ന കല്യാണവസന്തം രാഗത്തിലുള്ള ഗാനത്തില്‍  

‘ഏനുമാഡിദരേണു പ്രാണനിനദുസ്വാമി

നീനാദപുരന്ദരവിഠലനദാസനമേലെ’എന്നു കാണാം.  

ഇതു പോലെ അനേകം ഗാനങ്ങളില്‍ അദ്ദേഹം ‘പുരന്ദരവിഠലന്‍’ എന്നത് മുദ്രയായി സ്വീകരിച്ചിട്ടുണ്ട്.  ഗാനങ്ങള്‍ മിക്കതും കന്നട ഭാഷയിലായിരുന്നു.  മതസംബന്ധിയായ പഠനങ്ങളിലും സംഗീതത്തിലും സാഹിത്യത്തിലും സംസ്‌കൃത ഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടി. 475000 ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നെങ്കിലും ഇപ്പോള്‍ പ്രചാരത്തിലുള്ളത് ഏതാണ്ട് 1000 കൃതികള്‍ മാത്രമാണ്.  

ദക്ഷിണേന്ത്യന്‍ സംഗീതം പ്രത്യേക ശാഖയായി വളര്‍ന്നത് പുരന്ദരദാസരുടെ കാലത്താണ്. സംഗീത അഭ്യസനത്തിന്റെ ബാലപാഠങ്ങള്‍ മായാമാളവഗൗളരാഗത്തില്‍ ആയിരിക്കണമെന്ന് നിശ്ചയിച്ചത് അദ്ദേഹമാണ്. സപ്തസ്വരങ്ങള്‍, സരളിവരിശകള്‍, ജണ്ടവരിശകള്‍, താരസ്ഥായി,മധ്യസ്ഥായി, മന്ദ്രസ്ഥായി, ദാട്ടുവരിശകള്‍, അലങ്കാരങ്ങള്‍ എന്നിവ അദ്ദേഹമാണ് മായാമാളവഗൗള രാഗത്തില്‍ ക്രമീകരിച്ചത്.  

കണ്ഠസാധകവും ശാരീരശുദ്ധിയും താളജ്ഞാനവും ഉണ്ടാകാന്‍ വരിശകള്‍ മുതല്‍ അലങ്കാരങ്ങള്‍ വരെയുള്ള  പാഠ്യക്രമം അദ്ദേഹം വളരെ സമര്‍ത്ഥമായി ക്രമീകരിച്ചു. ധ്രുവം, മഠ്യം, രൂപകം, ചമ്പ, ത്രിപുട, അട, ഏകം എന്നീ ഏഴുതാളങ്ങളും ചതുരശ്രം, തിശ്രം, ഘണ്ഡം, മിശ്രം, സങ്കീര്‍ണം എന്നീ അഞ്ച് ജാതികളില്‍ പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഈ ബാലപാഠങ്ങള്‍ തന്നെയാണ് ഇന്നും നാം ഉപയോഗിക്കുന്നത്.  

മലഹരി രാഗത്തിലുള്ള ‘ലംബോധരലകുമികര’ എന്ന വിഘ്‌നേശ്വരഗീതവും, ‘കുന്ദഗൗര’ എന്ന മഹേശ്വരഗീതവും അദ്ദേഹമാണ് രചിച്ചത്. ‘പിള്ളാരിഗീതങ്ങള്‍’ എന്നറിയപ്പെടുന്ന ഗീതങ്ങള്‍ അദ്ദേഹം ബാലപാഠങ്ങള്‍ അഭ്യസിച്ച അതേ രാഗമായ മായാമാളവഗൗളരാഗത്തിന്റെ ജന്യരാഗമായ മലഹരിരാഗത്തില്‍ ചിട്ടപ്പെടുത്തി. സംസ്‌കൃതപദങ്ങള്‍ ഇടകലര്‍ത്തിയായിരുന്നു ഗീതങ്ങളുടെ  രചന.  

ലക്ഷണഗീതങ്ങള്‍, താനവര്‍ണ്ണങ്ങള്‍, തില്ലാനകള്‍, പദങ്ങള്‍, ദേവര്‍നാമങ്ങള്‍ തുടങ്ങിയ ഗാനരൂപങ്ങളും രചിച്ചിട്ടുണ്ട്. അവയ്‌ക്കുള്ള താളങ്ങളും രാഗങ്ങളും നിശ്ചയിച്ചതും അദ്ദേഹമാണ്. ഏകദേശം 80 രാഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

‘സൂളാദി’ എന്നാണ് പുരന്ദരദാസരുടെ കാലത്തെ ഗാനങ്ങള്‍ക്ക് പറഞ്ഞിരുന്നത്. അവയ്‌ക്ക്  പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നിങ്ങനെ ഘടകങ്ങള്‍ ഏര്‍പ്പെടുത്തി. സംഗീതാഭിനിവേശത്താല്‍ കുലത്തൊഴില്‍ ഉപേക്ഷിച്ച് പുരന്ദരദാസര്‍ സംഗീതത്തില്‍ മുഴുകി.  

ധനികവ്യാപാരിയായിരുന്ന പുരന്ദരദാസരുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മകന്റെ  ഉപനയനത്തിന് പണമില്ലാതെ പുരന്ദരദാസരെ സമീപിച്ചു.  അദ്ദേഹം ഒരു നിസ്സാര തുകയാണ്  ബ്രാഹ്മണന് കൊടുത്തത്. എന്നാല്‍ ഈശ്വരഭക്തയും ദാനശീലയുമായ, പുരന്ദരദാസരുടെ ഭാര്യ തന്റെ വൈരമൂക്കുത്തി ബ്രാഹ്മണന് നല്‍കി. പുരന്ദരദാസര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.  ബ്രാഹ്മണന്‍ മൂക്കുത്തി വില്‍ക്കാന്‍ പുരന്ദരദാസരെ  സമീപിച്ചു.  പുരന്ദരദാസര്‍  മൂക്കുത്തി വാങ്ങി വച്ച്,  ഭാര്യയുടെ അടുത്തെത്തി വൈരമൂക്കുത്തി അന്വേഷിച്ചു.  കുറ്റബോധത്താല്‍ ആ സാധു സ്ത്രീ ആത്മഹത്യയ്‌ക്ക് ഒരുങ്ങി. പൂജാമുറിയില്‍ ചെന്ന് വിഷം കലക്കി കുടിക്കാനൊരുങ്ങവേ വിഷത്തിനടിയില്‍ വൈരമൂക്കുത്തി തിളങ്ങി കണ്ടു.

മൂക്കുത്തി ഭര്‍ത്താവിന് കൊണ്ടുപോയി കൊടുത്തു. കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞ് ഭഗവാന്റെ കൃപാകടാക്ഷത്തെകുറിച്ച് വിവരിച്ചു.  ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തന്റെ സ്വത്തുക്കള്‍ വിഠലേശ്വരന്റെ പേരില്‍ ഭക്തര്‍ക്ക് ദാനം ചെയ്ത് വീടുവിട്ടിറങ്ങി. തുടര്‍ന്നുള്ള  ജീവിതമത്രയും ഹരിഭക്തിയില്‍ മുഴുകിക്കഴിഞ്ഞു. അവസാനകാലം ഹംപിയിലായിരുന്നു.  അവിടെ അദ്ദേഹം ഇരുന്നിരുന്ന മണ്ഡപം ഇപ്പോള്‍ പുരന്ദരദാസമണ്ഡപം എന്നാണ് അറിയപ്പെടുന്നത്. ജീവിതാവസാനകാലത്ത് സംന്യാസം സ്വീകരിച്ച  പുരന്ദരദാസരുടെ ദേഹവിയോഗം  എണ്‍പതാമത്തെ വയസ്സിലായിരുന്നു.

(നാളെ: മയില്‍മീത് വിളയാടും

വടിവേലനെ…..

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.