Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഇത് ജനകീയ യുദ്ധം, വിജയിച്ചേ തീരൂ

ഈ സാഹചര്യത്തിലാണ് കൊറോണ എന്ന വിശ്വവിപത്തിനെ നേരിടാന്‍ ഭാരതം കാണിക്കുന്ന സ്ഥൈര്യം ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്. ആഗോള സാമ്പത്തിക ശക്തിയെന്ന നിലയ്‌ക്ക് ലോകാധിപത്യത്തിന് ശ്രമിക്കുന്ന ചൈനയാണ് കൊറോണയുടെ ആദ്യ പ്രഭവ കേന്ദ്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 03:00 am IST
inEditorial

വന്‍ ശക്തികളെന്ന് അഹങ്കരിച്ചിരുന്ന രാജ്യങ്ങള്‍ പോലും , കൊറോണ രോഗത്തിന്റെ സംഹാരതാണ്ഡവത്തില്‍  വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ലോകത്തിന്റെ ചക്രവാളത്തില്‍  പുതിയൊരു സൂര്യോദയം സൃഷ്ടിക്കുകയാണ് ഭാരതം. മരുന്നുകൊണ്ട് പ്രതിരോധിക്കാനാവാത്ത കൊറോണ  ലക്ഷക്കണക്കിനാളുകളെ ബാധിക്കുകയും,  ആയിരക്കണക്കിന് ഹതഭാഗ്യര്‍ മരണത്തിനു കീഴടങ്ങുകയും, രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വികസിത രാഷ്‌ട്രങ്ങള്‍ എന്ന് വിളിപ്പേരുള്ള അധീശശക്തികള്‍ ആത്മവിശ്വാസം നശിച്ച് വലിയൊരു വിപത്തിലേക്ക് വഴുതിവീഴുകയാണ്. തങ്ങള്‍ ആര്‍ജിച്ചിട്ടുള്ള സാമ്പത്തികവും സൈനികവുമായ കരുത്തിനോ, മറ്റു തരത്തിലുള്ള വിഭവ സമാഹരണത്തിനോ ഇപ്പോഴത്തെ ദുരന്തത്തില്‍നിന്ന് രക്ഷിക്കാനാവില്ലെന്ന് സര്‍വ്വാതിശായിയായ ഭരണകൂടങ്ങള്‍ വേദനയോടെ തിരിച്ചറിയുകയാണ്.

ഈ സാഹചര്യത്തിലാണ് കൊറോണ എന്ന വിശ്വവിപത്തിനെ നേരിടാന്‍ ഭാരതം കാണിക്കുന്ന സ്ഥൈര്യം ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്. ആഗോള സാമ്പത്തിക ശക്തിയെന്ന നിലയ്‌ക്ക് ലോകാധിപത്യത്തിന് ശ്രമിക്കുന്ന ചൈനയാണ് കൊറോണയുടെ ആദ്യ  പ്രഭവ കേന്ദ്രം. ഈ രോഗത്തെ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ട ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ലോകജനതയ്‌ക്കു മുന്നില്‍ നാണംകെട്ടിരിക്കുകയാണ്. ജനസംഖ്യയുടെ പെരുപ്പവും ഭൂവിസ്തൃതിയുടെ പരിമിതിയും വച്ചുനോക്കുമ്പോള്‍ രോഗം പടരാന്‍ ഏറെ സാധ്യതയുണ്ടായിരുന്നിട്ടും പ്രതിരോധിക്കാന്‍ ഭാരതത്തിന് കഴിയുന്നു. രോഗബാധയുടെ വിവരം ലഭിച്ചയുടന്‍ ശക്തവും കൃത്യവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊണ്ടതാണ് ഇതിന് കാരണം. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാതെ തന്നെ രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയാന്‍ ഭാരതത്തിലെ ഭരണകൂടം  ചെയ്യുന്നത് മഹത്തായ കാര്യമാണ്. ചൈന പരാജയപ്പെട്ടിടത്ത് നമ്മള്‍ കാണിക്കുന്ന കരുത്തിന്റെ  വെളിച്ചത്തിലാണ് , മലമ്പനിയെയും പോളിയോയെയും തുടച്ചുനീക്കാന്‍ കഴിഞ്ഞ ഭാരതത്തിന് കൊറോണയെ തടയാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ചത്.

കൊറോണയെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കു മുന്നേ സഞ്ചരിക്കാന്‍ ഭാരതത്തിന് കഴിയുന്നത് ജനങ്ങളുടെ ധാര്‍മിക ശക്തിയില്‍ വിശ്വസിക്കുന്ന ഇച്ഛാശക്തിയുള്ള ഭരണകൂടമുള്ളതുകൊണ്ടാണ്. ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജാഗ്രതയാണ്, അതൊന്നു മാത്രമാണ്  കൊറോണയ്‌ക്ക് പ്രതിരോധം എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. ഇതിനു പിന്നാലെ ഇരുപത്തിയൊന്നു ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ ധാര്‍മികശേഷിയെ കെട്ടഴിച്ചുവിടുകയാണ് മോദി ചെയ്തിരിക്കുന്നത്. 130 കോടി വരുന്ന ജനങ്ങളെ മൂന്നാഴ്ചക്കാലം വീട്ടിലിരുത്തുകയെന്നത് ഭഗീരഥപ്രയത്‌നമാണ്. പക്ഷേ മാനവരാശിയുടെ നിലനില്‍പ്പിന് ഓരോരുത്തരും ഇങ്ങനെയൊരു ശപഥമെടുത്തേ മതിയാവൂ എന്ന പ്രധാനമന്ത്രിയുടെ ധാര്‍മികമായ ആഹ്വാനത്തെ ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. രക്ഷപ്പെടാന്‍ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ലെന്ന മോദിയുടെ വാക്കുകള്‍ ഓരോ പൗരനും അക്ഷരാര്‍ത്ഥത്തില്‍ എടുത്തേ തീരൂ.

പതിനെട്ടു ദിവസം നീണ്ട കുരുക്ഷേത്ര യുദ്ധം ജയിച്ചത് ഭഗവാന്‍ കൃഷ്ണനാണെങ്കില്‍ കൊറോണക്കെതിരായ 21 ദിവസത്തെ യുദ്ധം നയിക്കേണ്ടതും ജയിക്കേണ്ടതും 130 കോടി ജനങ്ങളാണെന്ന പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ജാതിമത രാഷ്‌ട്രീയത്തിനതീതമായി ഓരോ പൗരനോടുമുള്ളതാണ്.  അവനവനു വേണ്ടിയും സ്വന്തം കുടുംബത്തിനും രാഷ്‌ട്രത്തിനും വേണ്ടിയും നടത്തുന്ന ഈ കുരുക്ഷേത്ര യുദ്ധത്തില്‍ അധര്‍മത്തിന്റെയും ധര്‍മത്തിന്റെയും എന്നിങ്ങനെ രണ്ട് ചേരികളില്ല. ഒരൊറ്റ പക്ഷമേയുള്ളൂ; അത് ജനങ്ങളുടെ പക്ഷമാണ്. ഈ യുദ്ധത്തിന്റെ വിജയവും പരാജയവും ഇരിക്കുന്നത് ജനങ്ങളുടെ  

കൈകളിലാണ്. ഒന്നുകില്‍ നമുക്ക് ഒരുമിച്ച് ജയിക്കാം, മുന്നേറാം. അല്ലെങ്കില്‍ തോല്‍ക്കാം; പ്രധാനമന്ത്രി പറഞ്ഞപോലെ 21 വര്‍ഷം പിന്നോട്ടടിക്കാം. യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം പോലും നമുക്കില്ല. ശത്രുവിനെ കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ യുദ്ധത്തില്‍ നമുക്ക് വിജയിച്ചേ തീരൂ. ഇതിനാവട്ടെ ഇനിയുള്ള ഓരോ നിമിഷവും.

Tags: covidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

നവരാത്രി ഒമ്പതാം ദിവസം: ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.