Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്പിസിഎ മാനേജിങ് കമ്മിറ്റി തെരെഞ്ഞെടുപ്പ് ; 2013ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിര്‍ദേശം ലംഘിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലേക്ക് എസ്പിസിഎ മാനേജിങ് കമ്മിറ്റി മാറ്റിയതെന്ന വാദം കോടതി അംഗീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 09:28 am IST
in Kerala

ഇടുക്കി: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവാലിറ്റി ടു ആനിമല്‍സ്) മാനേജിങ് കമ്മിറ്റി എടുക്കാനുള്ള ശ്രമം പാളി. എസ്പിസിഎ ഇടുക്കി മാനേജിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയിലല്ലെന്ന് കാട്ടി സ്വകാര്യ വ്യക്തി കഴിഞ്ഞ മാസം ഉത്തരവ് വാങ്ങുകയായിരുന്നു. എന്നാല്‍, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയില്‍ കോടതി ഉത്തരവ് വസ്തുതകള്‍ കാണിക്കാതെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്ന് കണ്ടെത്തി തള്ളുകയായിരുന്നു.  

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിര്‍ദേശം ലംഘിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലേക്ക് എസ്പിസിഎ മാനേജിങ് കമ്മിറ്റി മാറ്റിയതെന്ന വാദം കോടതി അംഗീകരിച്ചു. ഇത് പ്രകാരം ജില്ലാ കളക്ടറുടെ കീഴില്‍ എസ്പിസിഎയുടെ സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.  

2013ല്‍ യുഡിഎഫ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെ.പി. മോഹനന്‍ കൃഷി മന്ത്രിയായിരിക്കെയാണ് ഇത്തരമൊരു വിവാദ ഉത്തരവിറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാനാക്കിയും അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന 10 പേര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഇടുക്കി ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ഇത് നടപ്പാക്കി. ശക്തമായ പരാതി ഉയര്‍ന്നതോടെ ഇടുക്കിയില്‍ ജില്ലാ കളക്ടറുടെ കീഴില്‍ തന്നെ ഇത് തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്ത ഇടുക്കിയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ വാര്‍ത്ത കോടതിയില്‍ എത്തുകയും ഇവ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കോടതിയില്‍ പരാതിയുമായി എത്തിയ എസ്പിസിഎ കമ്മിറ്റിക്ക് അംഗീകാരമില്ലെന്നും ഇത് മാറ്റി ജില്ലാ പഞ്ചായത്തിന്റെ കീഴിലാക്കണമെന്നും കാണിച്ചാണ് ഒരു ആനസവാരി കേന്ദ്രം ഉടമ പരാതി നല്‍കിയത്.  

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന പ്രകാരം അതത് ജില്ലകളില്‍ കളക്ടര്‍ ചെയര്‍മാനും, ജില്ലാ പോലീസ് മേധാവി വൈസ് ചെയര്‍മാനും, ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധി, വനം വകുപ്പ് പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് എസ്പിസിഎ മാനേജിങ് കമ്മിറ്റി നിയന്ത്രിക്കുന്നത്.

Tags: courtകേരള സര്‍ക്കാര്‍ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

Kerala

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

Kerala

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

പുതിയ വാര്‍ത്തകള്‍

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.