Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘എന്റെ കുടിവെള്ളം, എന്റെ ഉത്തരവാദിത്വം’

സമ്പത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യര്‍ ഭാവി തലമുറയ്‌ക്കായി എന്തുകൊണ്ട് കരുതി വയ്‌ക്കുന്നില്ല ജല സമ്പത്ത്. അധികം വൈകാതെ നമ്മുടെ മക്കള്‍ കുടിവെള്ളത്തിനായി റോഡില്‍ ഗുസ്തി പിടിക്കേണ്ടി വരുമെന്നോര്‍ക്കുക. 44 നദികളും 150 ഉപനദികളും 950 പോഷക നദികളും 9000 ചെറു കനാലുകളും ലക്ഷോപലക്ഷം കിണറുകളും കുളങ്ങളുമുള്ള ദൈവത്തിന്റെ നാടാണ് കേരളം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 22, 2020, 05:28 am IST
in Article

ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മിപ്പിച്ച് ഒരു ജലദിനംകൂടി അടുത്തുവരുന്നു. മാര്‍ച്ച് 22 ലോക ജലദിനം. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കാനും അറിവ് നല്‍കാനും ഐക്യരാഷ്‌ട്ര സംഘടന മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ആവശ്യമാണ് കറകളഞ്ഞ വായു, കറമുക്ത വെള്ളം, വിഷരഹിത ഭക്ഷണം എന്നിവ. ജലം അമൂല്യമാണ്, അത് സംരക്ഷിക്കേണ്ടത് മാനവരാശിയുടെ കടമയാണ്.

സമ്പത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യര്‍ ഭാവി തലമുറയ്‌ക്കായി എന്തുകൊണ്ട് കരുതി വയ്‌ക്കുന്നില്ല ജല സമ്പത്ത്. അധികം വൈകാതെ നമ്മുടെ മക്കള്‍ കുടിവെള്ളത്തിനായി റോഡില്‍ ഗുസ്തി പിടിക്കേണ്ടി വരുമെന്നോര്‍ക്കുക. 44 നദികളും 150 ഉപനദികളും 950 പോഷക നദികളും 9000 ചെറു കനാലുകളും ലക്ഷോപലക്ഷം കിണറുകളും കുളങ്ങളുമുള്ള ദൈവത്തിന്റെ നാടാണ് കേരളം.

മഴയുള്ള ദേശവും മണ്‍സൂണിന്റെ കവാടവുമായ കേരളം മാര്‍ച്ച്-ഏപ്രില്‍ ആകുമ്പോള്‍ കുടിവെള്ളം കിട്ടാത്ത ഗതികേടിലാണ്. കാലാവസ്ഥ ചതിച്ചു. കാലവര്‍ഷം ഉണ്ടായില്ല. ഇടവപ്പാതിയും തുലാവര്‍ഷവും ശുഷ്‌കിച്ചു എന്നിങ്ങനെ പോകുന്നു ജലക്ഷാമം തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പരാതികള്‍. വരള്‍ച്ച നേരിടാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണെന്നും, കുടിവെള്ളം തരേണ്ടത് സര്‍ക്കാരാണെന്നുമുള്ള ധാരണ ജനങ്ങളിലുള്ളത് മാറ്റിയേ മതിയാകൂ. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ മുന്‍കൈ എടുക്കുന്നവര്‍ കടമകളെപ്പറ്റി മറക്കുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകൃതി സംരക്ഷണമെന്ന മൗലിക കടമ നിറവേറ്റാന്‍ ഓരോ പൗരനും തയാറാകണം.

ജലസമൃദ്ധമായിരുന്ന കേരളത്തെ ഈ നിലയിലെത്തിച്ചത്, പശ്ചിമഘട്ടത്തിലെ കാടരിഞ്ഞു വീഴ്‌ത്തിയും ലക്ഷക്കണക്കിന് ടണ്‍ പാറ പൊട്ടിച്ചു കടത്തിയുമുള്ള പ്രവര്‍ത്തനങ്ങളാണ്. മലകള്‍  തകര്‍ത്തും തോടുകളും പുഴകളും കനാലുകളും കുളങ്ങളും മണ്ണിട്ട് നികത്തിയും കേരളത്തെ ഇന്നും നശിപ്പിക്കുന്നു. താഴോട്ടുള്ള ഉറവകള്‍ അങ്ങനെയാണ് വറ്റി വരണ്ടത്. നദികള്‍ ഇല്ലാതായി. പെരുമഴക്കാലം കഴിഞ്ഞാലുടന്‍ ജലക്ഷാമവും വരള്‍ച്ചയുമായി. ജലസമൃദ്ധിക്ക് കുരുക്കഴിക്കാന്‍ പറ്റാത്ത വിധം മൂക്കുകയര്‍ വീണു. ദിനാചരണങ്ങള്‍, പ്രഖ്യാപനങ്ങള്‍, ഉദ്‌ഘോഷങ്ങള്‍ എന്നിവ മുറയ്‌ക്ക് നടക്കുന്നുണ്ടെങ്കിലും ജലദുരിതത്തിന് ആശ്വാസമാകണമെങ്കില്‍ സമൂഹം ഉണര്‍ന്ന് ഭൂജല പോഷണ പ്രക്രിയകളില്‍ പങ്കാളികളാകണം.

ജലസംരക്ഷണം നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാലിക പ്രശ്‌നമാണെന്ന ബോധം പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. ജലവുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍ നമ്മള്‍ മുതിര്‍ന്നവരിലും കുട്ടികളിലും പ്രചരിപ്പിക്കുന്നത് നല്ല ഭാവിക്ക് ഗുണമാകും. ജലം അമൂല്യവസ്തുവാണ്. അത് പാഴാക്കിയാല്‍ ദുഃഖിക്കേണ്ടിവരും. അവനവന് വേണ്ട കുടിവെള്ളം അവനവന്‍ തന്നെ കണ്ടെത്തണം. (മഴ പെയ്യുമ്പോള്‍ ഭൂമിക്കടിയില്‍ സമാഹരിക്കണം) ഓരോ കണങ്ങളും അവ വീഴുന്നിടത്ത് ശേഖരിക്കുക. ഭൂമിയാണ് നമ്മുടെ ജലസംഭരണി. ജനങ്ങള്‍ കൈകോര്‍ക്കുക. ജലസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുക.

വയലുകളാണ് നാടിന്റെ തണ്ണീര്‍ത്തടങ്ങള്‍. വയലുകള്‍ നശിച്ചാല്‍ നാടും നശിക്കുമെന്നതാണ് ചൊല്ല്. തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയുടെ വൃക്കകളാണ്. നദികള്‍ സംരക്ഷിച്ച് ജീവജാലങ്ങളെ സഹായിക്കുക. കിനിഞ്ഞിറങ്ങട്ടെ മഴവെള്ളം ഭൂമിയില്‍ ആവോളം. അതിന് എല്ലാവരും സഹകരിക്കണം. വെള്ളം തോന്നിയ പോലെ ഉപയോഗിക്കാതെ കിട്ടുന്ന വെള്ളത്തിനനുസരിച്ച് പമ്പിങ് ക്രമീകരിക്കുക. ജലം സര്‍വ ജീവജാലങ്ങളുടെയും പ്രാണനാണ്. ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല.

കാവല്ലൂര്‍ ഗംഗാധരന്‍

Tags: water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.