Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്; വനത്തിലും കൊള്ള; വിജിലന്‍സ് അന്വേഷിക്കുന്നു

പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനു പകരം പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 20, 2020, 11:07 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വനവാസികളില്‍നിന്നുള്‍പ്പെടെ ശേഖരിച്ച പണം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ വെട്ടിച്ചു. റിസര്‍വിന് കീഴിലുള്ള 30 ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി) കളില്‍നിന്ന് ശേഖരിച്ച പണമാണ് തട്ടിച്ചത്. ഇതേക്കുറിച്ച് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.

ഇഡിസികള്‍ വനത്തിനുള്ളിലും പുറത്തുമായി വന സംരക്ഷണത്തിനും  ജോലികള്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരുടെ സമിതിയാണ്. ഇവരില്‍നിന്ന് 2018ലെ പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്നു പറഞ്ഞ് 10,000 രൂപ വീതമാണ് ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് അടയ്‌ക്കണമെന്നാണ് ചട്ടം. ഇതിന് പ്രത്യേകം രസീതുമുണ്ടാക്കിയിരുന്നു. എന്നാല്‍, കൈകൊണ്ടെഴുതി തയാറാക്കിയ താത്കാലിക രസീതാണ് ഇഡിസികള്‍ക്ക് നല്‍കിയത്.

പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനു പകരം പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ചു. ഇതും ചട്ട വിരുദ്ധമാണ്. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം, അവരുടെ മേല്‍നോട്ടത്തില്‍ ഇക്കോ ഡവലപ്മെന്റ് റേഞ്ച് ഓഫീസറാണ് പണം പിരിച്ചതും ഫണ്ട് കൈകാര്യം ചെയ്തതും. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം, ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ച പണം മറ്റ് ആവശ്യം പറഞ്ഞ് രസീതു നല്‍കി തിരികെ വാങ്ങി. 8000 രൂപ ഇപ്പോഴും ഫൗണ്ടേഷനില്‍ നിക്ഷേപമായി ബാക്കിയുണ്ട്.  

പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ആ പണത്തില്‍ ഇഡിസി വഴി ശേഖരിച്ച പണവുമുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഈ കൃത്രിമങ്ങള്‍ക്ക് പിന്നില്‍. ദൈനംദിന ജോലിയില്‍നിന്ന് കിട്ടുന്ന സമ്പാദ്യം മിച്ചംപിടിച്ചാണ് വനവാസികള്‍ ഉള്‍പ്പെടെ അംഗങ്ങളായ ഇഡിസികള്‍ പ്രളയ ബാധിതര്‍ക്ക് സഹായത്തിനായി പണം നല്‍കിയത്. ആ പണമാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അപഹരിച്ച് കീശയിലാക്കിയത്.

പെരിയാര്‍ ടൈഗര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നടക്കുന്ന ഒട്ടേറെ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടും സംസ്ഥാനതലത്തില്‍ അതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും നടപടി ശുപാര്‍ശകളും കിട്ടിയിട്ടും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. ടൈഗര്‍ റിസര്‍വില്‍ വനം കൈയേറി മൈതാനം നിര്‍മിച്ചു. ഇത് അന്വേഷിക്കാന്‍ ചെന്ന വിജിലിന്‍സ് ഉദ്യോഗസ്ഥനെ വഞ്ചിവയലില്‍ മര്‍ദിച്ചു.  ഈ സംഭവത്തില്‍ ശിക്ഷാ നടപടിക്കുള്ള ശുപാര്‍ശകള്‍ കിട്ടിയിട്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പോലും മേല്‍നടപടിക്ക് തയാറായിട്ടില്ല.

Tags: keralaപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.