Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഔഷധ ഗുണമുള്ള കോവയ്‌ക്കാ ഇനി വീട്ടുവളപ്പില്‍ വിപണി ലക്ഷ്യമാക്കി കൃഷിചെയ്യാം

നിരവധി ഔഷധഗുണമുള്ള കോവലിനെ പലരും വെറുമൊരു കളയായിട്ടാണ് കാണുന്നത്. എന്നാല്‍ കോവലിനെ അറിയാവുന്നവര്‍ക്ക് അതിന്റെ മൂല്യത്തിന്റെ വലിപ്പവും അറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 01:10 pm IST
inAgriculture

നിരവധി ഔഷധഗുണമുള്ള കോവലിനെ പലരും വെറുമൊരു കളയായിട്ടാണ് കാണുന്നത്. എന്നാല്‍ കോവലിനെ അറിയാവുന്നവര്‍ക്ക് അതിന്റെ മൂല്യത്തിന്റെ വലിപ്പവും അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കോവലിനെ ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ബി, ബി2 എന്നിവ ധാരാളമായി കോവയ്‌ക്കയിലുണ്ട്.  ആന്ധ്രാപ്രദേശിലെയും കര്‍ണ്ണാടകയിലും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷ്യ ഇനമാണ് കോവയ്‌ക്ക. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലാണ് ഇതിനു കൂടുതല്‍ പ്രചാരം.

വെള്ളരി വര്‍ഗത്തില്‍പ്പെട്ട കോവയ്‌ക്ക കൃഷിചെയ്യാന്‍ വളരെ കുറച്ചു സ്ഥലം മതിയാകും. മറ്റു പച്ചക്കറി കൃഷിയെ അപേക്ഷിച്ച് ദീര്‍ഘകാല വിള നല്‍കുന്ന കൃഷിയാണ്  കോവയ്‌ക്കാ കൃഷി. കോവലിന്റെ മറ്റൊരു പ്രത്യേകത പരാഗണം നടന്നില്ലെങ്കിലും കായ്‌കള്‍ ഉണ്ടാകുമെന്നതാണ്. ഉഷ്ണമേഖലാ കാലാവസ്ഥയാണ് കോവലിന് ഏറ്റവും നല്ലത്. അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയുള്ള കാലാവസ്ഥയില്‍ ഇത് നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് കൃഷിയ്‌ക്ക് ഉത്തമം. കായ്‌കളുടെ ആകൃതിയിലിം വലിപ്പത്തിലും എണ്ണത്തിലും തൂക്കത്തിലും വ്യത്യസ്തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഫോള്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ നിന്ന് പുറത്തിറക്കിയ ഉല്പാദനശേഷി കൂടിയ കോവല്‍ ഇനമാണ് സുലഭ. ആണ്ടുമുഴുവന്‍ കായ്‌ക്കുന്ന ഈ ഇനത്തിന്റെ കായ്‌കള്‍ നീളമുള്ളതാണ് ഇളം പച്ചനിറത്തില്‍ നല്ല നീളമുള്ള കോവയ്‌ക്കയാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരം.

ഐവി ഗോര്‍ഡ്, ലിറ്റില്‍ ഗോര്‍ഡ്, ടം ലംഗ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കോവയ്‌ക്കയുടെ ജന്മദേശം ഇന്ത്യതന്നെയാണ്. കീടങ്ങള്‍ കടിക്കുന്നതികൊണ്ടുണ്ടാകുന്ന അലര്‍ജിക്ക് ഇതിന്റെ ഇലകള്‍ അരച്ചുപുരട്ടുന്നത് നല്ലതാണ്.

നടുന്ന രീതി:-

കോവലിന്റെ കട്ടിയുള്ള മൂന്നോ നാലോ മുട്ടുള്ള വള്ളികള്‍ മുറിച്ചെടുത്ത് നടാം. അതിനുമുന്‍പ് നിലം രണ്ടോ മൂന്നോ തവണ ഉഴുത് നിരപ്പാക്കണം. 60 സെന്റീമീറ്റര്‍ ചുറ്റളവിലും 30 സെന്റീമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നുമീറ്റര്‍ അകലത്തിലെടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ക്കുക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. കുഴിയൊന്നിന് 70 ഗ്രാം നൈട്രജനും 25ഗ്രാം വീതം ഫോസ്ഫറസും പൊട്ടാഷും രാസവളമായി നല്‍കുന്നത് കായ്ഫലം കൂട്ടും. വള്ളികള്‍ വളര്‍ന്ന് 60 സെന്റീമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജല സേചനത്തോട് നന്നായി പ്രതികരിക്കും. എന്നാല്‍ വെള്ളം അമിതമായി കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട് രണ്ടുമാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കാനും തുടങ്ങും. കായ്ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടുമുഴുവനും കായ്‌കള്‍ സ്ഥിരമായി ലഭിക്കും. കായ്‌കള്‍ മൂപ്പെത്തുന്നതിന് മുമ്പ് തന്നെ വിളവെടുക്കണം. മൂന്നുവര്‍ഷത്തോളം തൃപ്തികരമായ വിളവ് ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം.  നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നില്‍ക്കാത്തതുമായ മണ്ണും ഉണ്ടെങ്കില്‍ കോവല്‍ കൃഷി വന്‍ വിജയത്തില്‍ എത്തും. മണ്ണില്‍ ജൈവാംശം എത്രത്തോളം ഉണ്ടോ അത്രയും നല്ലതാണ് കോവല്‍ കൃഷിയ്‌ക്ക്.

Tags: krishiകോവയ്ക്കcovel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.