തിരുവനന്തപുരം: കേരളത്തില്‍ ട്രെയിനുകളിലെ മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കും. സംസ്ഥാനത്ത് ഏത് സ്റ്റേഷനിലാണോ ട്രെയ്ന്‍ പ്രവേശിക്കുന്നത് അവിടെയാകും പരിശോധന. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, പ്രദേശിക വൊളന്റിയര്‍ എന്നിവരടങ്ങുന്ന ഒരുസംഘം രണ്ട് ബോഗികള്‍ വീതം പരിശോധിക്കും. ഇത്തരത്തില്‍ ഒരു ട്രെയ്നിന് ആവശ്യമുള്ള സംഘങ്ങള്‍ സ്റ്റേഷനുകളില്‍ ഉണ്ടാകും. മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ച ശേഷമേ ട്രെയ്ന്‍ യാത്ര തിരിക്കൂ. ഇക്കാര്യം റെയില്‍വെ തന്നെ യാത്രക്കാര്‍ക്ക് എസ്എംഎസ് നല്‍കും.
24 പോയിന്റുകളില്‍ വാഹന പരിശോധന
അതിര്‍ത്തി പങ്കിടുന്ന 24 പോയിന്റുകളില്‍ വാഹനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി പരിശോധിക്കും. ആരോഗ്യപ്രവര്ത്തകന്, പോലീസ്, പ്രദേശിക വൊളന്റിയര്‍മാര്‍ എന്നിവരുടെ സംഘമാകും പരിശോധിക്കുക. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓരോ പോയ്ന്റിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: