Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ശ്രേഷ്ഠ ഭാഷാ പദവി നേടാന്‍ തിളച്ച മണ്ണില്‍ കാല്‍നടയായി

കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ എല്ലാം വ്യക്തിമുദ്ര പതിപ്പിക്കാനായ പുതുശ്ശേരി രാമചന്ദ്രന്റെ വലിയ നേട്ടം മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടികൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു എന്നതില്‍ തര്‍ക്കമില്ല. മലയാളം പഠിക്കുന്നതേ മോശമാണെന്നു കരുതുന്ന സമൂഹം ശക്തമായി നില്‍ക്കുേേമ്പാള്‍ ഭാഷയ്‌ക്കായുള്ള പോരാട്ടത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു മലയാള ഭാഷയെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 06:00 am IST
inLiterature

കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ എല്ലാം വ്യക്തിമുദ്ര പതിപ്പിക്കാനായ പുതുശ്ശേരി രാമചന്ദ്രന്റെ വലിയ നേട്ടം മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടികൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു എന്നതില്‍ തര്‍ക്കമില്ല. മലയാളം പഠിക്കുന്നതേ മോശമാണെന്നു കരുതുന്ന സമൂഹം ശക്തമായി നില്‍ക്കുേേമ്പാള്‍ ഭാഷയ്‌ക്കായുള്ള പോരാട്ടത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു മലയാള ഭാഷയെ ഏറെ സ്നേഹിച്ചിരുന്ന  അദ്ദേഹം.  

സാങ്കേതിക തടസ്സങ്ങളേയും വാദങ്ങളേയും യുക്തിഭദ്രതയോടെ ഖണ്ഡിച്ച് മലയാളത്തെ  ശ്രേഷ്ഠ ഭാഷ പട്ടികയില്‍ പെടുത്താന്‍ പണിപ്പെട്ടവരില്‍ പുതുശ്ശേരിയെപോലെ മറ്റൊരാള്‍ ഇല്ല. പുതുശ്ശേരി അധ്യക്ഷനായ സമിതി 9 മാസം കൊണ്ട് നാല് വാള്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ശ്രമത്തിന്റെ പ്രധാന ഘടകം. അതിനാലാണ് പുതുശ്ശേരിയെ ശ്രേഷ്ഠഭാഷാ പിതാവെന്ന് വിലയിരുത്തുന്നത്. 1978ല്‍ ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് നടന്നത് പുതുശേരിയുടെ നേതൃത്വത്തിലായിരുന്നു.

വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നും ചുവടുമാറി പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ പുതുശ്ശേരി ശൂരനാട് വിപ്ലവത്തെ തുടര്‍ന്ന് തോപ്പില്‍ ഭാസി അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ചു.  നിരവധി തവണ അറസ്റ്റും ജയില്‍ശിക്ഷയും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങി. കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് കുഴലൂത്തു സാഹിത്യകാരനായി അദ്ദേഹത്തെ കണ്ടിരുന്നില്ല.

സാഹിത്യ വഴിയില്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തേണ്ട ആവശ്യം പുതുശ്ശേരിക്കുണ്ടായിരുന്നില്ല. പുതുശ്ശേരിയെ ഒപ്പം നിര്‍ത്തേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. സമരവും ജയിലും ഒക്കെ കണ്ടതിനും അനുഭവിച്ചതിനും ശേഷമാണ് പുതുശ്ശേരി പഠനമികവിന്റെ പടികള്‍ ചവുട്ടിക്കയറിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി. ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര വയലാര്‍ സംഭവത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തതിന് സ്‌കൂളുകളില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോഴും പരിതപിച്ചില്ല. പ്രക്ഷോഭങ്ങളെ മുന്‍നിരയില്‍ നിന്ന് തന്നെ നയിച്ചു. കൊല്ലം എസ്.എന്‍. കോളജ് വിദ്യാഭ്യാസകാലത്തെ സമരത്തില്‍ അറസ്റ്റും ലോക്കപ്പ് വാസവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  ശൂരനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ഇരിക്കുമ്പോള്‍ അവധി എടുത്താണ് ഉന്നത പഠനത്തിനു പോയത്.  യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ബി.എ. (ഓണേഴ്സ്) ഒന്നാം റാങ്കോടെ ജയിച്ചതോടെ പാര്‍ട്ടി കുപ്പായം മാറ്റി അധ്യാപക കുപ്പായം അണിഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ തുടങ്ങിയ അധ്യാപന വൃത്തി കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ അധ്യാപകനായി അവസാനിച്ചു. ചെറുപ്പം മുതല്‍ എഴുത്തിലും സജീവമായിരുന്നു. ഭാരതത്തൊഴിലാളി എന്ന കയ്യെഴുത്ത് മാസികയില്‍ തുടങ്ങിയ സാഹിത്യ ജീവിതം ക്രമേണ മലയാള സാഹിത്യത്തെ മുറുകെ പിടിച്ച് കേരള സാഹിത്യത്തിലെ നാഴികകല്ലായി മാറുകയായിരുന്നു.  

‘തിളച്ച മണ്ണില്‍ കാല്‍നടയായി’ എന്ന ആത്മകഥയായിരുന്നു അവസാനത്തെ കൃതി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ഈ പുസ്തകത്തിന് വയലാര്‍ അവാര്‍ഡ് കൊടുക്കാനുള്ള നീക്കം കഴിഞ്ഞ വര്‍ഷം വിവാദത്തിലും പെട്ടു. അവാര്‍ഡു കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് നിര്‍ണ്ണയസമിതി അധ്യക്ഷന്‍ എം .കെ സാനു രാജിവെച്ചതായിരുന്നു കാരണം.

അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്ര സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി (1971), ലോക മലയാള സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറി (1977), കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മോസ്‌കോ സര്‍വകലാശാല, ലെനിന്‍ ഗ്രാഡ് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു.  

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം   കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, മഹാകവി മൂലൂര്‍ അവാര്‍ഡ്, മഹാകവി പി. അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്‌ക്കിന്ധാ കാണ്ഡങ്ങള്‍), ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും  പുതിയൊരാലയും, പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.