Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

വെള്ളിത്തിരയിലേക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നവ്യാ നായര്‍; ‘ഒരുത്തി’ തിയേറ്ററുകളിലേക്ക്

എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് വീണ്ടും നവ്യാ നായര്‍ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും വി.കെ.പിയുടെ ഈ ചിത്രത്തിനുണ്ട്. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി (നവ്യാ നായര്‍) അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 07:54 pm IST
inNew Release

മലയാളികളുടെ പ്രിയതാരം നവ്യാ നായരെ കേന്ദ്രകഥാപാത്രമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ വി.കെ പ്രകാശ് ഒരുക്കുന്ന ‘ഒരുത്തി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടനെ തിയേറ്ററുകളിലേക്ക്.

എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്. കൂടുതല്‍ ആര്‍ഭാടമോ ജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതിസന്ധിയാണ്  അവര്‍ക്കുണ്ടായത്. എന്നാല്‍ അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ അതിജീവിച്ച വഴികള്‍ രാധാമണിയെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന  ഒരു സ്ത്രീയുടെ കഥയാണ് ഒരുത്തി പറയുന്നത്. നവ്യാ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണ്  ഒരുത്തിയിലെ രാധാമണി.  

ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് ഒരുത്തിയെന്ന് സംവിധായകന്‍ വി.കെ. പ്രകാശ് പറയുന്നു. ഒരു സാധാരണ സ്ത്രീയുടെ അതിജീവനകഥ. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് മേക്കിംഗ്. തികച്ചും ഫാമിലി എന്റര്‍ടെയ്‌നറാണ് ഒരുത്തിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. നീണ്ട ഇടവേളയ്‌ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. നവ്യയ്‌ക്ക് ഏറെ ഇണങ്ങുന്ന ശക്തമായ കഥാപാത്രമാണ് രാധാമണിയെന്നും വി.കെ. പ്രകാശ് പറഞ്ഞു. വിനായകന്റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ സബ് ഇന്‍സ്‌പെക്ടറുടെ റോള്‍. ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി  ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി പറഞ്ഞുപോകുന്നുണ്ട്.

നവ്യാ നായര്‍, വിനായകന്‍, സൈജു കുറുപ്പ് എന്നിവരെ കൂടാതെ  കെ.പി.എ.സി. ലളിത, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന തുടങ്ങീ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് എസ്.സുരേഷ്ബാബുവാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ബി.കെ ഹരിനാരായണന്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ്  സംഗീതം .

എഡിറ്റര്‍ –  ലിജോ പോള്‍, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍,  മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്,  ചീഫ് അസോസിയേറ്റ് – കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ഡേവിസണ്‍ സി.ജെ , പ്രവീണ്‍ ഇടവനപ്പാറ, പ്രൊഡക്ഷന്‍ മാനേജര്‍ – വിനോദ് അരവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Tags: cinemaനവ്യാ നായര്‍ഒരുത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.