Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കലാപത്തിന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തണം

ദല്‍ഹി കലാപം ആസൂത്രിതമാണെന്ന കണ്ടെത്തലിലേക്കാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചന നല്‍കുന്നത്. കലാപം നടത്താന്‍ തീവ്രവാദസംഘടനകള്‍ക്ക് വ്യാപകമായ തോതില്‍ പണം എത്തിയതായാണ് കണ്ടെത്തല്‍. കലാപം നടത്താന്‍ വിദേശത്തു നിന്നടക്കം പണം ലഭിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് ഗൗരവത്തോടെ കാണേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 06:42 am IST
inEditorial

ദല്‍ഹി കലാപം ആസൂത്രിതമാണെന്ന കണ്ടെത്തലിലേക്കാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചന നല്‍കുന്നത്. കലാപം നടത്താന്‍ തീവ്രവാദസംഘടനകള്‍ക്ക് വ്യാപകമായ തോതില്‍ പണം എത്തിയതായാണ് കണ്ടെത്തല്‍. കലാപം നടത്താന്‍ വിദേശത്തു നിന്നടക്കം പണം ലഭിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് ഗൗരവത്തോടെ കാണേണ്ടതാണ്.

ഭാരതത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നതിനും സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതിനും എല്ലാ കാലത്തും തീവ്രവാദ  ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിനുള്ളിലുള്ള തീവ്രവാദ സംഘടനകളെയാണ് അവരതിന് കൂടുതലായി ഉപയോഗിക്കുന്നത്. കേരളത്തിലടക്കം പ്രവര്‍ത്തനവേരുകളുള്ള പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെയാണ് തീവ്രവാദികളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭാരതത്തിനുള്ളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് അവര്‍ക്ക് സഹായങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ഭാരതത്തിനുള്ളിലുള്ള തീവ്രവാദ ശക്തികളെ തുറന്നുകാട്ടാനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള യാതൊരു ശ്രമങ്ങളും ഉണ്ടായില്ല. വോട്ടുബാങ്ക് മുന്നില്‍ കണ്ട് തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ചെയ്തു കൊണ്ടിരിക്കുന്നത്. ഇരുകൂട്ടര്‍ക്കും പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് പല തെരഞ്ഞെടുപ്പുകളിലും സഹായത്തിനെത്തിയിട്ടുണ്ട്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീവ്രവാദ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചുവരുന്നത്. അവര്‍ക്ക് പണവും മറ്റ് സഹായങ്ങളുമെത്തിക്കുന്ന സ്രോതസ്സ് ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കശ്മീരിലടക്കം തീവ്രവാദികള്‍ക്ക് നിലനില്‍പ്പില്ലാതാകാന്‍ അത് കാരണമായി. കോടികള്‍ വിനിമയം ചെയ്യപ്പെടുന്ന വന്‍ കച്ചവടമാണിന്ന് തീവ്രവാദം. അതിലേക്ക് പണമെറിഞ്ഞ് നേട്ടമുണ്ടാക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. പക്ഷേ, നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളിലൂടെ പണമൊഴുക്ക് തടയാനായിട്ടുണ്ട്.

ദല്‍ഹി കലാപം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റ് ചില മുസ്ലിം തീവ്രവാദ സംഘടനകളുടെയും പങ്ക് തെളിഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന അക്രമ സമരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടാണ് ആസൂത്രണം ചെയ്തത്. കേരളത്തില്‍ നിന്നടക്കമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പങ്ക് പുറത്തുവന്നു. ഇത്തരത്തിലൊരു സംഘടനയെ പാലൂട്ടി വളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന അപകടത്തെ തിരിച്ചറിയാത്ത നടപടിയാണ് അവരുടേത്.

ദല്‍ഹി കലാപത്തിന് ആരാണ് പണം നല്‍കിയതെന്ന് ഉടന്‍ കണ്ടെത്തുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. അഞ്ച് പേരെ ഇതുസംബന്ധിച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മതവും ജാതിയും പാര്‍ട്ടിയും നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ആ ഉറപ്പ് പാലിക്കപ്പെടുന്നുണ്ടെന്നതാണ് ഇതുവരെയുള്ള നടപടികളിലൂടെ മനസ്സിലാക്കാനാകുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരമാണ് ദല്‍ഹികലാപത്തിന് വഴിവച്ചത്. പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് അക്രമത്തിലേക്കും കലാപത്തിലേക്കും വഴിമാറരുത്. പ്രതിഷേധക്കാര്‍ തീവ്രവാദികളുടെ ചട്ടുകമാകുകയും അരുത്. ദല്‍ഹിയിലും മറ്റുമുണ്ടായ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തീവ്രവാദികളാണെന്നതാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ ശിഥിലമാക്കാനുള്ള അവരുടെ ശ്രമങ്ങളെ തടയുക തന്നെ വേണം. അതിനു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്‍ബലം നല്‍കുകയാണ് ദേശീയ ബോധമുള്ളവരുടെ കടമ.

Tags: delhiriot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.