Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ശാങ്കരവേദാന്തം, ബൗദ്ധവിജ്ഞാനവാദം എന്നിവയോടു സാദൃശ്യമുള്ള ഒരു തത്വചിന്തയാണ് യോഗവാസിഷ്ഠത്തില്‍ കാണുന്നത്. ബൗദ്ധആശയവാദത്തെ വൈദികമാതൃയിലുള്‍പ്പെടുത്താനുള്ള പ്രവണത ഇതിലും കാണാം.

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 13, 2020, 06:00 am IST
in Samskriti

യോഗവാസിഷ്ഠം  

ശാങ്കരവേദാന്തം, ബൗദ്ധവിജ്ഞാനവാദം എന്നിവയോടു സാദൃശ്യമുള്ള ഒരു തത്വചിന്തയാണ് യോഗവാസിഷ്ഠത്തില്‍ കാണുന്നത്. ബൗദ്ധആശയവാദത്തെ വൈദികമാതൃയിലുള്‍പ്പെടുത്താനുള്ള പ്രവണത ഇതിലും കാണാം. ഗൗഡപാദര്‍, ശങ്കരാചാര്യര്‍ എന്നിവരുടെ സമകാലീനനോ (800 C E) അവരുടെ കാലത്തിന് ശേഷം ഒരു ശതകത്തിനുള്ളില്‍ ജീവിച്ച ആളോ ആകാം ഈ ഗ്രന്ഥകര്‍ത്താവ് എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. ഇരുപത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്തിനാല് ശ്‌ളോകങ്ങളടങ്ങിയ ഈ ഗ്രന്ഥത്തിന് വൈരാഗ്യം, മുമുക്ഷുവ്യവഹാരം, ഉല്‍പ്പത്തി, സ്ഥിതി, ഉപശമം,  നിര്‍വാണം എന്നിങ്ങനെ ആറു പ്രകരണങ്ങളാണ് ഉള്ളത്. ആര്‍ഷരാമായണം, ജ്ഞാനവാസിഷ്ഠം, മഹാരാമായണം, വാസിഷ്ഠരാമായണം, വാസിഷ്ഠം എന്നെല്ലാം ഇതിനു പേരുകള്‍ ഉണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഇതിനുണ്ടായിട്ടുണ്ട്. ആനന്ദബോധേന്ദ്രന്റെ താല്‍പ്പര്യപ്രകാശം എന്ന വ്യാഖ്യാനത്തെ ദാസ്ഗുപ്ത എടുത്തു പറയുന്നു. കഥയ്‌ക്കുള്ളില്‍ കഥ എന്ന തരത്തിലാണ് ഇതിന്റെ തുടക്കം. വസിഷ്ഠരാമസംവാദമായിട്ടാണ് വിഷയാവതരണം. എല്ലാതരം ബന്ധങ്ങള്‍ക്കും കാരണമായ ഈ ദൃശ്യപ്രപഞ്ചം അയഥാര്‍ത്ഥമാണ്. സ്വപ്‌നങ്ങള്‍ സുഷുപ്തിയിലെന്ന പോലെ ഓരോ പ്രളയത്തിലും ഈ പ്രപഞ്ചം നശിക്കുന്നു. അവശേഷിക്കുന്നത് സ്തിമിതഗംഭീരവും അനാഖ്യവും അനഭിവ്യക്തവും ആയ ഏതോ ഒരു സത്തയാണ്. ഈ സത്ത മറ്റൊന്നായി പ്രകടമാകുന്നു. പ്രകടമാകാനുള്ള ഈ കഴിവിലൂടെ അത് ശാന്തമായ സമുദ്രത്തിലെ ഓളങ്ങളെപ്പോലെ സദാ സക്രിയമായ മനസ്സായി പ്രകടമാകുന്നു. സത്യത്തില്‍ പലതായി പ്രകടമാകുന്ന ഈ ലോകം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണ്. ഉണ്മ ആയിരുന്നെങ്കില്‍ അതിന് ഒരുതരത്തിലും നാശം ഉണ്ടാകുകയില്ലല്ലോ. അവ്യക്തവും വിവരണാതീതവുമായ ആത്യന്തികസത്ത നിര്‍വാണമാത്രമാണ്, പരബോധമാണ്. അതിന് പരിണാമമൊന്നും ഇല്ല. സൃ്ഷ്ടിയുടെ ആദ്യസ്പന്ദനത്തില്‍ സ്വതാ (ego) ഉണ്ടാകുന്നു. ഇത് സത്യത്തില്‍ ആ പാരമാര്‍ത്ഥിക സത്ത തന്നെയാണ്. ക്രമേണ വായുതരംഗങ്ങളെപ്പോലെ സ്പന്ദനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉണ്ടായി ഈ ലോകദൃശ്യം പൂര്‍ണമാകുന്നു. ആത്യന്തികസത്ത സങ്കല്‍പപുരുഷനാണ്. സങ്കല്‍പനഗരം പോലെ, ഗന്ധര്‍വപുരി പോലെ മനസ്സിന്റെ ഭാവനയാണ് ഈ ദൃശ്യപ്രപഞ്ചം. ഇതിന് യഥാര്‍ത്ഥത്തില്‍ സത്ത ഇല്ല എന്ന തിരിച്ചറിവിലൂടെയേ ജ്ഞാതാവ് (അറിയുന്ന വ്യക്തി) എന്ന തോന്നല്‍ നമ്മില്‍ നിന്നും മായുകയുള്ളൂ.

അപ്പോഴും ഈ ദൃശ്യപ്രപഞ്ചം തുടരുമെങ്കിലും മുക്തി ലഭിക്കും. എല്ലാ സങ്കല്‍പ്പനങ്ങളുടെയും ഉറവിടമായ മനസ്സും അയഥാര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ മനസ്സുണ്ടാക്കുന്ന എല്ലാം മരുമരീചികകളാണ്. അവിദ്യാ, സംസൃഷ്ടി, ചിത്തം, മനസ്സ്, ബന്ധം, മലം, തമസ്സ് എന്നിവയെല്ലാം പരസ്പരപര്യായങ്ങളാണ്. ജ്ഞാതാവാണ് ജ്ഞേയമായി തോന്നുന്നത്. ജ്ഞാനമാണ് ജ്ഞാതാവും ജ്ഞേയവുമായി പ്രതിഭാസിക്കുന്നത്. മുക്തി എന്നാല്‍ ഈ ലോകപ്രതീതിയുടെ നാശമാണ്. വാസ്തസത്തില്‍ ഇവിടെ ജ്ഞാതാവോ ജ്ഞേയമോ ജ്ഞാനമോ ഇല്ല. ശൂന്യവുമില്ല, ദ്രവ്യവുമില്ല, ആത്മാവുമില്ല. ഇവിടെ ഉള്ളത് പൂര്‍ണ്ണമായ ശാന്തി (cessation), പൂര്‍ണ്ണമായ ഇല്ലായ്‌മ (negation) ആണ്. ഇതിനെയാണ് ഇവിടെ ബ്രഹ്മം എന്ന പറയുന്നത്. ഇത് ശാന്തസ്വഭാവമാര്‍ന്നതാണ്. ഇതിനെയാണ് സാംഖ്യന്‍ പുരുഷന്‍ എന്നും വേദാന്തികള്‍ ബ്രഹ്മമെന്നും ബൗദ്ധവിജ്ഞാനവാദികള്‍ വിജ്ഞാനമാത്രമെന്നും ബൗദ്ധശൂന്യവാദികള്‍ ശൂന്യമെന്നും പറയുന്നത്. ബ്രമാത്മകമായ ഈ പ്രപഞ്ചം മരുമരീചികയെപ്പോലെ, വന്ധ്യാപുത്രനെപ്പോലെ തികച്ചും അയഥാര്‍ത്ഥമാണ്. ആത്യന്തികസത്തയാകട്ടെ സ്പന്ദാസ്പന്ദാത്മകമാണ്, അവ്യപദേശ്യമാണ്, ഭാവമോ ഭവിക്കലോ അല്ല അത്. ബൗദ്ധമാര്‍ഗത്തിലെ ലങ്കാവതാരസൂത്രത്തിലെ ആശയവുമായി ഈ വിവരണത്തിന് സ്പഷ്ടമായ സാദൃശ്യം കാണാം. പ്രകാശാനന്ദന്‍ പില്‍ക്കാലത്തു വിവരിക്കുന്നതും ഗൗഡപാദരും മണ്ഡനനും തുടങ്ങിവെച്ചതുമായ വേദാന്തത്തിലെ ദൃഷ്ടിസൃഷ്ടിവാദവുമായും ഇതിനു സാദൃശ്യം കാണാം. പ്രകാശാത്മന്‍ യോഗവാസിഷ്ഠത്തെ തന്റെ മുഖ്യപ്രമാണങ്ങളിലൊന്നായി പ്രസ്താവിക്കുന്നുമുണ്ട്‌.

Tags: ayurveda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.