Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19; 4180 പേര്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ 4180 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 65 പേരെ ആശുപത്രിയില്‍ പുതിയതായി നിരീക്ഷണത്തിലാക്കി. 33 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 09:01 pm IST
in Kerala

തിരുവനന്തപുരം:കേരളത്തില്‍ 19 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയതായി രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് വന്നയാള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലും ഖത്തറില്‍ നിന്ന് വന്നയാള്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്‌സയിലാണ്. ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ വ്യക്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചിരിക്കുകയാണ്. ഈ വ്യക്തി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കണ്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. കുളിക്കുമ്പോള്‍ പനി ലക്ഷണം തോന്നിയതോടെ ദിശ നമ്പറില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരളത്തില്‍ 4180 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 65 പേരെ ആശുപത്രിയില്‍ പുതിയതായി നിരീക്ഷണത്തിലാക്കി. 33 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ഗൗരവത്തോടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു പോകേണ്ടതുണ്ട്. ലീവിലുള്ള സെക്രട്ടറിമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനം ഫലപ്രദമായി തടയാനായിട്ടുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് തെറ്റായ ഇടപെടല്‍ നടക്കുന്നു. ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളെ ഇറക്കി വിടാന്‍ ശ്രമമുണ്ടായി. ഇത്തരം ദുരനുഭവം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടാകരുത്. നാടിന് ദുഷ്‌പ്പേരുണ്ടാക്കുന്ന നിലപാട് ചിലര്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണും.

പ്രായമായവരില്‍ രോഗം പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മറ്റു വോളണ്ടിയര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് വയോജന സംരക്ഷണത്തിന് പ്രത്യേക പരിപാടികള്‍ നടത്തും. വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ യോഗം നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ജോലിക്ക് പോകാനാവാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. നോര്‍ക്കയുടെ നേതൃത്വത്തില്‍ എംബസിയുമായി സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. യാത്രാടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് വിമാനക്കമ്പനികളും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തും. വിദേശത്ത് ജോലിയുള്ള മലയാളികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക കാള്‍ സെന്റര്‍ ആരംഭിക്കും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്നത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തും. രോഗലക്ഷണം തോന്നിയാല്‍ സ്വമേധയാ ആശുപത്രിയില്‍ പോകാതെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച് അവരുടെ വാഹനത്തില്‍ വേണം പോകേണ്ടത്. കമ്മ്യൂണിറ്റി വോളണ്ടിയര്‍ സേനയ്‌ക്ക് പ്രാദേശിക പരിശീലനം നല്‍കി കോവിഡ് 19 നിയന്ത്രണത്തിന് ഉപയോഗിക്കുന്നത് ആലോചനയിലാണ്.

വിമാനത്താവളത്തില്‍ എത്തുന്നവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇവരെ പോലീസ് കണ്ടെത്തി ചികിത്‌സയുള്‍പ്പെടെയുള്ള കാര്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തും. പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് രോഗത്തെക്കുറിച്ച് അവബോധം നല്‍കും. വിമാനത്താവളങ്ങള്‍ക്ക് പുറമെ സീപോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കും. റെയില്‍വേ സ്‌റ്റേഷനുകളിലും അതിര്‍ത്തികളിലും ശക്തമായ നിരീക്ഷണമുണ്ടാവും. റെയില്‍വേ സ്‌റ്റേഷനുകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. ട്രെയിനുകളില്‍ അറിയിപ്പ് നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.