Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ഇതിനു സദൃശമായ യുക്തിപ്രക്രിയ തന്നെയാണ് ഇതരദര്‍ശനങ്ങളിലും പൂര്‍വപക്ഷനിരാകരണത്തിനും സിദ്ധാന്തസ്ഥാപനത്തിനും വേണ്ടി പ്രയോഗിക്കുന്നത്. നാഗാര്‍ജുനന്റെ മാധ്യമികകാരിക, ലങ്കാവതാരസൂത്രം മുതലായവയിലെ ചില പ്രയോഗങ്ങള്‍ അക്ഷപാദന്റെ ന്യായസൂത്രത്തില്‍ കാണാം. അതിനാല്‍ ന്യായസൂത്രം എഴുതപ്പെട്ട കാലം 23 ഇ. ഋ ആണെന്നു കരുതപ്പെടുന്നു.

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 11, 2020, 09:45 pm IST
in Samskriti

ഇതിനു സദൃശമായ യുക്തിപ്രക്രിയ തന്നെയാണ് ഇതരദര്‍ശനങ്ങളിലും  പൂര്‍വപക്ഷനിരാകരണത്തിനും സിദ്ധാന്തസ്ഥാപനത്തിനും വേണ്ടി പ്രയോഗിക്കുന്നത്. നാഗാര്‍ജുനന്റെ മാധ്യമികകാരിക, ലങ്കാവതാരസൂത്രം മുതലായവയിലെ ചില പ്രയോഗങ്ങള്‍ അക്ഷപാദന്റെ ന്യായസൂത്രത്തില്‍ കാണാം. അതിനാല്‍ ന്യായസൂത്രം എഴുതപ്പെട്ട കാലം 23 ഇ. ഋ ആണെന്നു കരുതപ്പെടുന്നു. ഈ ഗ്രന്ഥത്തില്‍, ചരകസംഹിതയിലേപ്പോലെ, അനുമാനം മൂന്നു തരത്തിലാണെന്നു പറയുന്നു പൂര്‍വവത് (from cause to effect), ശേഷവത് (from effect to cause), സാമാന്യതോ ദൃഷ്ടഃ (inference from similarities). ഇത്തരം നിരവധി സാദൃശ്യങ്ങള്‍ ചരകവും ന്യായസൂത്രവും തമ്മില്‍ കാണാന്‍ കഴിയും. തന്മൂലം ന്യായസൂത്രത്തിന്റെ മൂലം ചരകസംഹിത ആകാനുള്ള സാധ്യത വളരെയേറെയാണെന്നു ദാസ്ഗുപ്ത പറയുന്നു. ചരകസംഹിതയാകട്ടെ അഗ്‌നിവേശന്റെ ഗ്രന്ഥത്തിന്റെ  പുനഃസൃഷ്ടിയാണ്. അതാകട്ടെ അത്രിയുടെ ഉപദേശപ്രകാരമുള്ളതാണ്. അതിന്റെ മൂലം ഭരദ്വാജനിര്‍ദ്ദേശങ്ങളാണ്. ചരകസംഹിതയ്‌ക്കും മുമ്പ് വൈദികം, ബൗദ്ധം, ജൈനം തുടങ്ങിയ ഒരു ഗ്രന്ഥത്തിലും യുക്തിചിന്തയെ ഇത്രയും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു കാണുന്നില്ല. അതായത് ഗൗതമന്റെ ന്യായസൂത്രത്തിനും വളരെ മുമ്പുതന്നെ യുക്തിചിന്ത ആയുര്‍വേദത്തിലൂടെ നിലവില്‍ വന്നു കഴിഞ്ഞിരുന്നു എന്നു കാണാം.

ആയുര്‍വേദദര്‍ശനത്തിന്റെ ലഘുപരിചയം ഇവിടെ അവസാനിക്കുകയാണ്. ഭാരതത്തിന്റെ ഏകാത്മഭാവത്തിന് അടിസ്ഥാനമായ ഭൂപരമായ ഏകത, പൊതുജീവിതവീക്ഷണം, സംസ്‌കാരം, സംസ്‌കൃതം തുടങ്ങിയ നിരവധി ഘടകങ്ങളില്‍ ആയുര്‍വേദവും പെടുന്നു. ഈ ദര്‍ശനത്തിന്റെ സംഭാവനകളായ ത്രിദോഷസിദ്ധാന്തം, രസസിദ്ധാന്തം, ദോഷധാതു മലാത്മകം ആയ ശരീരഘടനാകല്‍പ്പന, തനതായ കര്‍മ്മസിദ്ധാന്തം എന്നിവ തുടര്‍ന്നും പഠനഗവേഷണങ്ങളിലൂടെ ആധുനികകാലത്ത് പ്രസക്തവും പ്രയോഗക്ഷമവും ആക്കേണ്ടതാണ്. ചരകാചാര്യരുടെ യുക്തിചിന്തയുടെ തുടര്‍ച്ച, തെളിവുകളുടെ,അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള (evidence based) നിഗമനരീതിയുടെ തുടര്‍ച്ച ആവശ്യമാണ്. ചരകസംഹിതയില്‍ പറയുന്ന അതിപ്രാചീനസാംഖ്യസിദ്ധാന്തത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തേണ്ടതാണ്.കൂടാതെ ഹഠയോഗതന്ത്രധാരയുടെ ഒരു ഉല്‍പ്പന്നമായ കുണ്ഡലിനീയോഗത്തില്‍ വിവരിക്കുന്ന ശരീരഘടനാകല്‍പ്പനയെ ആയുര്‍വേദവിവരണവുമായി താരതമ്യംചെയ്തുകൊണ്ടുള്ള പഠനവും പ്രയോജനപ്രദമാകും. ആധുനികചികിത്സാസമ്പ്രദായങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം ഒരു ജീവിതവീക്ഷണവുംഅതിനനുസൃതമായ ജീവിതക്രമവും മുന്നോട്ടു വെക്കുന്നു. ജീവിതശൈലീരോഗങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ ആയുര്‍വേദത്തിന്റെ ഈ സവിശേഷതയും  പ്രാധാന്യമര്‍ഹിക്കുന്നു.

Tags: ayurveda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.