പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ ശബരിമലയില്‍ നിന്ന് തീര്‍ഥാടകരെ അകറ്റുന്നു. സര്‍ക്കാര്‍ തന്നെ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ആശങ്ക ഉയരുന്നത്.
രണ്ട് ശബരിമലതീര്‍ഥാടനക്കാലം മുമ്പുവരെ ഓരോമണ്ഡല മകരവിളക്കുത്സവക്കാലത്തും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്ത് ദര്‍ശനം നടത്താറുണ്ട്. കേരളത്തിന്റെ ജനസംഖ്യയ്ക്കൊപ്പം ഭക്തര്‍ ഒരുതീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് ദേവസ്വം അധികൃതര്‍ തന്നെ പറയാറ്.
ഓരോ തീര്ഥാടനക്കാലത്തും ഭക്തരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ 2018-2019ലെ ആചാരലംഘന നീക്കങ്ങളാണ് ഭക്തജനപ്രവാഹത്തിന് തടയിട്ടത്. ഒരുതീര്ഥാടനകാലം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ നീണ്ടുനിന്ന ആചാരലംഘന നീക്കങ്ങളും പോലീസ് നടപടികളും ജനമനസ്സുകളില്‍ സൃഷ്ടിച്ച മുറിവ് തീര്‍ഥാടനത്തെ ബാധിച്ചു. നടവരവ് മാത്രമല്ല ഭക്തരുടെ എണ്ണത്തിലും ഗണ്യമായ ഇടിവാണ് അന്നുണ്ടായത്. അതിനുശേഷം ഒരുവര്‍ഷത്തിനുശേഷം വന്ന മണ്ഡല മകരവിളക്കുകാലത്ത് ദര്‍ശനത്തിനെത്തിയവരുടെ എണ്ണം ദേവസ്വം മന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. കേവലം 35,64,227 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയതെന്ന് പോ
ലീസിന്റെ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞത്. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളോടുള്ള ഭക്തജനരോഷമടങ്ങുന്നില്ല എന്നതാണ് തീര്‍ഥാടകരുടെ എണ്ണക്കുറവ് സൂചിപ്പിക്കുന്നത്. 2017-2018 കാലത്ത് ശബരിമലയിലെ നടവരവ് 273 കോടി രൂപയായിരുന്നു. 2018-19ല്‍ മുന്‍വര്‍ഷത്തേക്കാള്‍ നൂറുകോടിയുടെ കുറവുണ്ടായി. ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് 269,37,14,249 കോടിരൂപയാണ് വരവ്. നടവരവും രണ്ടുവര്‍ഷമായി കുറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: