ന്യൂദല്‍ഹി :ദേശീയ താല്‍പ്പര്യങ്ങള്‍ക്കാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. പാര്‍ട്ടിക്കും മുകളിലാണ് അതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ താത്പ്പര്യങ്ങള്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ പ്രതിപക്ഷത്തെ നയിക്കുന്നത് രാജ്യ താത്പ്പര്യങ്ങളല്ല മറിച്ച് അവരുടെ സ്വാര്ത്ഥതകളാണെന്നും പ്രധാനമന്ത്രി രൂക്ഷമായി കുറ്റപ്പെടുത്തി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സമാധാനം, ഐക്യം, യോജിപ്പ് എന്നീ മൂല്യങ്ങളാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നത്. പ്രതിപക്ഷത്തെ നയിക്കുന്നത് സ്വാര്‍ത്ഥ താത്പ്പര്യങ്ങളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ പലര്‍ക്കും ദേശീയ താല്‍പ്പര്യവും പാര്‍ട്ടി താല്‍പ്പര്യവും ഉണ്ടായിരുന്നു. ഇന്നും ചില പാര്‍ട്ടികള്‍ സ്വാര്ത്ഥതയ്ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യ വികസനമാകണം നമ്മുടെ മന്ത്രം. അതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. സബ് കാ സാഥ്, സബ് കാ വികാസ് എന്ന മുദ്രാവാക്യം ഓര്‍ക്കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ അദ്ദേഹം പേരെടുക്കാതെ തന്നെ വിമര്‍ശിച്ചു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ തന്നെ ചിലര്‍ ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിഭജനത്തിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്ന് മന് മോഹന്‍സിങ് അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. അതിനുള്ള മറുപടിയാണ് മോദി നല്‍കിയത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: