Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എല്ലാവരിലുമുള്ളത് സത്വഗുണം

സത്വഗുണം സ്വഭാവം, പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 10:07 pm IST
inSamskriti

സത്വഗുണം  സ്വഭാവം, പ്രവര്‍ത്തനം.

ശ്ലോകം 117

സത്വം വിശുദ്ധം ജലവത്തഥാപി

താഭ്യാം മിലിത്വാ സരണായ കല്‍പ്പതേ

യാത്രാത്മബിംബഃ പ്രതിബിംബിതഃസന്‍

പ്രകാശയത്യര്‍ക്ക ഇവാഖിലം ജഡം

ശുദ്ധസത്ത്വം ജലം പോലെ നിര്‍മ്മലമാണ്. എങ്കിലും രജസ്തമസ്സുകളുമായി കൂടിച്ചേര്‍ന്ന് സംസാരഭ്രമണത്തിനിടയാക്കുന്നു. ആത്മാവ് ശുദ്ധസത്വത്തില്‍ പ്രതിബിംബിച്ച് എല്ലാ ജഡ വസ്തുക്കളേയും സൂര്യനെപ്പോലെ പ്രകാശിപ്പിക്കുന്നു.സത്വഗുണം ശുദ്ധജലം പോലെ പരിശുദ്ധമാണ്.വളരെ തെളിഞ്ഞതും ഒരു തരത്തിലുള്ള മാലിന്യങ്ങളുമേല്‍ക്കാത്തതുമാണ്.

എന്നാല്‍ വെള്ളം മറ്റു പലതിനോടും ചേരുന്നതുപോലെ സത്വഗുണവും മറ്റ് ഗുണങ്ങളോട് കൂടി കലരുന്നതാണ്. എന്നാല്‍ വെള്ളം അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ മാറ്റം വരുത്താതു പോലെ സത്വഗുണവും മാറാതെ തന്നെ നില്‍ക്കും.

വെള്ളം സ്വതവേ തന്നെ ശുദ്ധമാണ്. ഒന്നിനും അതിനെ മലിനീകരിക്കാനാവില്ല. സത്വഗുണവും ഇതുപോലെയാണ്. മറ്റ് പലതുമായി കൂടി കലരുമ്പോള്‍ വെള്ളം മലിനമായി എന്ന് തോന്നുന്നതു പോലെ സത്വഗുണവും കൂടിച്ചേര്‍ച്ച മലിനമെന്ന് തോന്നിയേക്കാം.

എന്നാല്‍ അതിന്റെ സ്വഭാവം മാറില്ല. മലിനജലം എന്ന് പറഞ്ഞാല്‍ ജലം മലിനമെന്ന് പറയാനാവില്ല. വെള്ളമല്ലാത്ത മറ്റെന്തോ അതിനോട് ചേര്‍ന്നിട്ടുണ്ട് എന്നറിയണം.അതിനെ വെള്ളത്തില്‍ നിന്ന് വേര്‍പെടുത്താനായാല്‍ പിന്നെ ജലം ശുദ്ധമായിരിക്കും. അഴുക്കുള്ള വെള്ളം, ദുര്‍ഗന്ധമുള്ള വെള്ളം, ചളിവെള്ളം എന്നിങ്ങനെയൊക്കെ പറയാറുണ്ടെങ്കിലും വാസ്തവത്തില്‍ ഇതൊന്നും ജലത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിനെ മാറ്റുന്നില്ല. അതില്‍ കലര്‍ന്നിരിക്കുന്ന മാലിന്യത്തെ നീക്കിയാല്‍ ജലം ശുദ്ധമായി.

നദികളിലേയും തടാകങ്ങളിലേയും വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്.സത്വ ഗുണവും ഇതുപോലെയാണ്. അതിനോട് എന്തെങ്കിലും കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്താല്‍ മതി. സത്വഗുണം എല്ലാവരിലുമുണ്ട്. തമോഗുണക്കാരനെന്ന് തോന്നിക്കുന്ന ആളില്‍ പോലും സത്വഗുണമുണ്ട്.

ശുദ്ധസത്വം രജോഗുണവും തമോഗുണവുമായി ചേരുന്നതിനാലാണ് ഓരോ  ആളും സംസാരത്തില്‍ കുടുങ്ങുന്നത്. സത്വഗുണത്തില്‍ ഉറച്ചിരിക്കുന്നയാള്‍ക്ക് സംസാരബന്ധനമുണ്ടാകില്ല.ശുദ്ധസത്വം മാത്രമുള്ളയാളുടെ ബുദ്ധി തെളിഞ്ഞിരിക്കും. അപ്പോള്‍ തമോഗുണത്തിന്റെ ആവരണമോ രജോഗുണത്തിന്റെ വിക്ഷേപമോ ഉണ്ടാകുകയില്ല.

എന്നാല്‍ ഭൂരിഭാഗം ആളുകളിലും ഇതിന് വിപരീതമാണ് സംഭവിക്കുന്നത്. ശുദ്ധസത്വത്തില്‍ പ്രതിബിംബിക്കുന്ന ആത്മാവാണ് എല്ലാ ശരീരങ്ങളേയും ചൈതന്യവത്താക്കുന്നത്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയതായ എല്ലാ ഉപാധികള്‍ക്കും പ്രകാശമായും പ്രചോദനമായും ആത്മതത്വം സത് ഗുണത്തിലൂടെ പ്രതിബിംബിക്കുന്നു.

ചിത് പ്രകാശം ശുദ്ധസത്വമാ യ അന്തഃകരണത്തില്‍ പ്രതിബിംബിക്കുന്നത് സൂര്യന്‍ ലോകത്തിലെ ജഡ വസ്തുക്കളെ പ്രകാശിപ്പിക്കുന്നത് പോലെയാണ്. സൂര്യന്റെ സാന്നിദ്ധ്യത്തിലാണ് എല്ലാം വളരെ നന്നായി, ഊര്‍ജ്ജിതമായി പ്രവര്‍ത്തന സജ്ജമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.