ഇനി നമുക്ക് ശാങ്കരവേദാന്തപ്രകാരമുള്ള സൂക്ഷ്മശരീരകല്പന എന്തെന്നു നോക്കാം. അതനുസരിച്ച് പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാവസ്ഥകളും പ്രാണാദിപഞ്ചവായുക്കളും ചേര്‍ന്നതാണ് സൂക്ഷ്മശരീരം. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ചന്ദ്രലോകത്തിലേക്കു പോകും. അസത്കര്മ്മങ്ങള് ചെയ്യുന്നവരാകട്ടെ യമലോകത്തിലെത്തും. വീണ്ടും ഭൂമിയില്‍ പിറക്കും. ചന്ദ്രലോകത്തെത്തിയവര് തങ്ങളുടെ സുകൃതം ക്ഷയിച്ചു കഴിയുമ്പോള്‍ താഴെ ഭൂമിയിലേക്കു മടങ്ങും. കീഴോട്ടുള്ള ആ യാത്ര ആകാശം, വായു, പുക (ധൂമം), മേഘം എന്നീ വഴി മഴയിലൂടെ താഴെ എത്തിയ ശേഷം സസ്യങ്ങള്‍ അവരെ ആഗിരണം ചെയ്യും. ആ സസ്യങ്ങളെ കഴിക്കുന്ന പുരുഷന്മാരുടെ ശരീരം അവരെ സ്വാംശീകരിക്കുന്നു. അവരാകട്ടെ താന്താങ്ങളുടെ പത്നിമാരുടെ ഗര്‍ഭപാത്രത്തിലേക്ക് ആ ആത്മാക്കളെ ശുകഌരൂപത്തില് വിക്ഷേപിക്കുന്നു. പ്രസവത്തിലൂടെ ഭൂമിയില്‍ പുനര്‍ജനിക്കുകയും ചെയ്യുന്നു.ചന്ദ്രമണ്ഡലത്തില്‍ ഈ ആത്മാക്കള്‍ക്ക് ഉപഭോഗത്തിനായി ജലമയശരീരമാണുണ്ടാകുക (ചന്ദ്രമണ്ഡലേ യദമ്മയം ശരീരം ഉപഭോഗാര്‍ത്ഥം ആരബ്ധം). ഉപഭോഗം വഴി കര്‍മ്മഫലം തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആ ജലമയശരീരത്തില് കഴിയാന്‍ സാധ്യമല്ല. പകരം ആകാശം പോലെ സൂക്ഷ്മമായ ദേഹം ലഭിക്കും. അതാണ് മേല്‍പ്പറഞ്ഞ വഴി താഴെ എത്തുന്നത്. ഈ അവസരത്തിലും സസ്യങ്ങളാല്‍ ആഗിരണം ചെയ്യപ്പെട്ടു കഴിയുമ്പോഴും സത്കര്‍മ്മം ചെയ്ത ഈ ആത്മാക്കള്‍ക്ക് സുഖദുഃഖങ്ങളുടെ അനുഭവങ്ങളില്ല. അവര്‍ക്ക് ആ സസ്യങ്ങള്‍ ഇടത്താവളങ്ങള്‍ മാത്രമാണ്. പാപകര്‍മ്മം ചെയ്തവര്‍ക്കാകട്ടെ ഈ സസ്യരൂപജീവിതത്തില് സുഖദുഃഖാനുഭവം ഉണ്ടാകും. ഈ സസ്യങ്ങളെ മറ്റുള്ളവര്‍ ചതച്ചരക്കുമ്പോഴും സത്കര്മ്മികള്ക്ക് വേദന തോന്നുകയില്ല (ചന്ദ്രമണ്ഡലസ്ഖലിതാനാം വ്രീഹ്യാദിസംശ്ളേഷമാത്രം തദ്ഭാവഃ). സൂക്ഷ്മശരീരകല്പനയില് ചരകനും സാംഖ്യ
നും ശാങ്കരവേദാന്തിയും യോജിക്കുന്നു എന്നു കാണാം. സാംഖ്യന് സൂക്ഷ്മശരീരം തന്മാത്രകളെക്കൊണ്ടുണ്ടാക്കപ്പെട്ടതാണെന്നു പറയുമ്പോള്‍ ശാങ്കരവേദാന്തി അത് ഭൂതസൂക്ഷ്മങ്ങളെക്കൊണ്ടുള്ളതാണെന്നു പറയുന്നു. ഇവിടെ ചരകന്‍ വേദാന്തിയോടു കൂടുതല്‍ അടുത്തു നില്ക്കുന്നു. ആത്മാവ് തന്റെ ഗര്ഭാശയപ്രവേശത്തിന് മുമ്പ് ഒരു ക്ഷണമാത്രയില്‍ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയുമായി (ആഗമപ്രോക്തമായതി
നാല് ഈ ക്രമം തെറ്റാന്‍ പാടില്ല എന്നു ചക്രപാണി. അയം ച ഭൂതഗ്രഹണക്രമ ആഗമസിദ്ധ ഏവ നാത്ര യുക്തിസ്തഥാവിധാ ഹൃദയംഗമാസ്തി, ചരകസംഹിതാ 4. 4. 8) ബന്ധപ്പെടുന്നു എന്നതാണ് ചരകമതം.
`
പ്രതികരിക്കാൻ ഇവിടെ എഴുതുക: