മക്കളേ,
പല സ്ത്രീകളും പറയാറുണ്ട്, ‘ഞാന്‍ എന്റെ ഹൃദയവേദനകള്‍ ഭര്‍ത്താവിനോടു പറയുമ്പോള്‍ അദ്ദേഹം അതുകേട്ട് ഒന്നു മൂളുകയല്ലാതെ തിരിച്ചു് ഒരാശ്വാസവാക്കു പോലും പറയാറില്ല. അല്പംപോലും സ്േനഹം അദ്ദേഹം എന്നോടു കാണിക്കാറില്ല.’ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവരുടെ ഭര്ത്താക്കന്മാരോടു ചോദിച്ചാല്‍ അവര്‍ പറയും, ‘അങ്ങനെയല്ല, എനിക്കവളോടു നിറഞ്ഞ സ്േനഹമാണ്. പക്ഷെ, അവള്‍ക്ക് എപ്പോഴും പരാതി പറയാനേ നേരമുള്ളു’. ഇരുവരുടെയും ഉള്ളില്‍ സ്േനഹമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണിത്. താമസിക്കുന്നത് നദിക്കരയിലാണെങ്കിലും വെള്ളം കിട്ടാതെ ദാഹിച്ചു മരിക്കുന്നതുപോലെയാണിത്. കാരണം യഥാര്‍ത്ഥത്തില്‍ എല്ലാവരുടെയും ഉള്ളില്‍ സ്േനഹമുണ്ട്. പക്ഷെ, പ്രകടിപ്പിക്കാത്ത സ്േനഹം കല്ലിനുള്ളിലെ തേന്‍ പോലെയാണ്. അതിന്റെ മാധുര്യം നമുക്കു നുകരാന്‍ കഴിയുന്നില്ല.
സ്േനഹം ഉള്ളില്‍ മറച്ചുവയേ്ക്കണ്ട ഒന്നല്ല. അതു വേണ്ടസമയത്തു പ്രകടമാക്കണം. നമുക്കു പൊതുവെ, പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്ക് സ്േനഹം ഉള്ളില്‍ വെച്ചുകൊണ്ടിരുന്നാല്‍ പോരാ. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതു പുറമേക്കു പ്രകടിപ്പിക്കുകതന്നെ വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനും ഇതു കൂടിയേ തീരൂ. പ്രകടമല്ലാത്ത സ്േനഹം, ദാഹിച്ചു വലയുന്ന ഒരുവനു ഐസുകട്ട കൊടുക്കുന്നതുപോലെയാണു്. അവന്റെ ദാഹം ശമിപ്പിക്കുവാന്‍ അത് ഉടനെ ഉപകരിക്കില്ല. അതിനാല്‍ നമ്മള് നമുക്കുചുറ്റുമുള്ളവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളു തുറന്നു സ്േനഹം പങ്കുവെക്കുവാന്‍ കഴിയണം.
ഒരിക്കല്‍ ഒരു സന്ന്യാസി ഒരു ജയില്‍ സന്ദര്‍ശിച്ചു. അവിടെ ഉണ്ടായിരുന്ന ജയില്‍പ്പുള്ളികളുമായി അദ്ദേഹം സൗഹാര്‍ദ്ദം പങ്കുവെച്ചു. അവരുടെ കൂട്ടത്തില്‍ കൗമാരപ്രായക്കാരനായ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവനു സംഭവിച്ച വിധിയെക്കുറിച്ചോര്‍ത്തു അദ്ദേഹത്തിന്റെ ഹൃദയം ആര്‍ദ്രമായി. അദ്ദേഹം അവന്റെ സമീപത്തു ചെന്ന് അവന്റെ തോളില്‍ സ്േനഹപൂര്‍വ്വം കൈവച്ച്, പുറത്തു തലോടിക്കൊണ്ടു ചോദിച്ചു, ‘എന്റെ കുട്ടീ, ഈ കുപ്രസിദ്ധരായ കുറ്റവാളികളുടെ കൂട്ടത്തില്‍ നീ എങ്ങനെ വന്നുപെട്ടു?’അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവന് പതിഞ്ഞ സ്വരത്തില്‍ ഉത്തരം പറഞ്ഞു, ‘എന്റെ കുട്ടിക്കാലത്ത് ഇതുപോലെ എന്നെ സ്േനഹപൂര്‍വ്വം തലോടുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, വാത്സല്യപൂര്‍വ്വം ഒരു വാക്കു സംസാരിക്കുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഇന്നിവിടെ എത്തുമായിരുന്നില്ല.’ കുഞ്ഞുങ്ങള്‍ക്കു ബാല്യകാലത്ത് സ്േനഹം നല്‍കുക എന്നത് വളരെ പ്രധാനമാണ്. സ്േനഹം സ്വീകരിച്ചും തിരിച്ചുനല്‍കിയും വളരാന്‍ അവരെ പരിശീലിപ്പിക്കണം. എന്നാല്‍ ഇന്നു പരസ്പരം സ്േനഹം കൊടുക്കാനും കഴിയുന്നില്ല, സ്വീകരിക്കാനും കഴിയുന്നില്ല. അതുകാരണം അവരുടെ ഹൃദയങ്ങള്‍ ശുഷ്കമായിത്തീരുന്നു. സത്യത്തില്‍ കൊടുക്കുന്തോറും വളരുന്ന ഒന്നാണ് സ്േനഹം; കൊടുത്താല്‍ അതു തിരിച്ചുകിട്ടുകയും ചെയ്യും. സ്േനഹം ഹൃദയത്തെ ആര്‍ദ്രമാക്കും, വികസിപ്പിക്കും. അതിനാല്‍ സ്േനഹം ഹൃദയത്തില്‍ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കുവാനുള്ളതാണ്.
നമ്മുടെ കൈയിലിരുന്നിട്ടും നമ്മള് കാണാതെ പോകുന്ന ധനമാണ് സ്േനഹം. കൊടുക്കുന്നവനു വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്നതാണ് സ്േനഹമെന്ന ധനം. മറ്റു മിക്ക ധനങ്ങളുടെയും മൂല്യം കുറച്ചു കാലം കഴിയുമ്പോള്‍ കുറഞ്ഞെന്നിരിക്കാം. എന്നാല്‍ സ്േനഹത്തിന്റെ മൂല്യം ഒരിക്കലും കുറയുന്നില്ല.
സ്േനഹത്തിന്റെ കാല്‍പ്പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നെക്കാള്‍ ശക്തനായ ശത്രുവിനെയും ഹനിക്കുന്ന ആയുധവും സ്േനഹം തന്നെ. സ്േനഹം ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ്. എത്രകണ്ടു സ്േനഹം കൊടുക്കാനും സ്വീകരിക്കാനും കഴിഞ്ഞു എന്നതാണ് ജീവിതവിജയത്തിന്റെ അളവുകോല്‍.
അതിനാല്‍ ഉള്ളിലെ സ്േനഹത്തെ നമുക്കുണര്ത്താം. നമ്മുടെ ഓരോ ചിന്തയിലൂടെയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതു ലോകത്തില്‍ പ്രകടമാകട്ടെ. ജാതിയുടെയോ മതത്തിന്റെയോ കുലത്തിന്റെയോ മതിലുകള്‍ക്കുള്ളില്‍ തളച്ചിടാതെ അതു സര്‍വ്വത്ര പരന്നൊഴുകട്ടെ. സ്േനഹമാകുന്ന നദി എല്ലാ ജീവജാലങ്ങളെയും തഴുകിയൊഴുകട്ടെ. അപ്പോള്‍ ഈ ഭൂമിയിലെ നമ്മുടെ ജീവിതം ധന്യമാകും. മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: