Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതവിദ്വേഷ പരിപാടികള്‍ക്ക് സുരക്ഷയൊരുക്കി പോലീസ്

സിഎഎക്കെതിരെ മുസ്ലിം സംഘടനകള്‍ രാനിലാവ് സമരം സംഘടിപ്പിച്ചു. സമരം നടന്ന ജങ്ഷനിലെ റോഡ് വടംകൊണ്ട് കെട്ടി തിരിച്ച് നടുറോഡിലായിരുന്നു സമരം. മുസ്ലിം വിഭാഗത്തിലെ സ്ത്രീകളെയും പങ്കെടുപ്പിച്ചു. ഈ പ്രദേശങ്ങളിലെ വാഹന ഗതാഗതം പൂര്‍ണമായും വഴിതിരിച്ചു വിട്ടു. ഇവിടെയും പോലീസ് നടപടിയില്ല. എന്നാല്‍, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രയില്‍ പങ്കെടുത്ത നൂറുകണക്കിന് വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആയിരക്കണക്കിന് കേസ് ഇന്നും നിലനില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 09:14 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് മതസാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള, തീവ്ര മുസ്ലിം സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങളും പ്രകടനങ്ങളും. നടപടി സ്വീകരിക്കാതെ പോലീസ്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് തീവ്രമുസ്ലിം സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ സാമുദായിക ഐക്യത്തിന്റെ സകല അതിരുകളും ലംഘിക്കുന്നു. ആര്‍എസ്എസിനെ ലക്ഷ്യമിട്ടാണ് അധികവും. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് റോഡിലും ചുമരുകളിലും എഴുതിവയ്‌ക്കുന്നു.  

പോലീസിന് പരാതി നല്‍കിയാല്‍ റോഡില്‍ എഴുതിയത് പോലീസ് മായ്‌ക്കും. പോസ്റ്ററുകള്‍ കീറിക്കളയും. ഇതേ രീതി തന്നെ മറ്റൊരു ജങ്ഷനിലും ആവര്‍ത്തിച്ചു. പരാതി നല്‍കിയപ്പോള്‍ പോലീസ് ഇതെല്ലാം ആവര്‍ത്തിച്ചു. എഴുതിയവരെ അറിയാമെങ്കിലും പിടികൂടാന്‍ തയാറായില്ല. പോലീസ് മായ്ച്ചതിനു പിന്നാലെ വീണ്ടും അതേ സ്ഥലത്ത് എഴുതുമെന്ന് വെല്ലുവിളിച്ച് വീണ്ടുമെഴുതി. ഇതിനും പോലീസ് നടപടിയെടുത്തില്ല.

സിഎഎക്കെതിരെ മുസ്ലിം സംഘടനകള്‍ രാനിലാവ് സമരം സംഘടിപ്പിച്ചു. സമരം നടന്ന ജങ്ഷനിലെ റോഡ് വടംകൊണ്ട് കെട്ടി തിരിച്ച് നടുറോഡിലായിരുന്നു സമരം. മുസ്ലിം വിഭാഗത്തിലെ സ്ത്രീകളെയും പങ്കെടുപ്പിച്ചു. ഈ പ്രദേശങ്ങളിലെ വാഹന ഗതാഗതം പൂര്‍ണമായും വഴിതിരിച്ചു വിട്ടു. ഇവിടെയും പോലീസ് നടപടിയില്ല. എന്നാല്‍, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രയില്‍ പങ്കെടുത്ത നൂറുകണക്കിന് വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആയിരക്കണക്കിന് കേസ് ഇന്നും നിലനില്‍ക്കുന്നു.  

സിഎഎയെ അനുകൂലിച്ച് ജനജാഗരണ സമ്മേളനങ്ങള്‍ നടന്ന ജങ്ഷനുകളില്‍ മുസ്ലിം വിഭാഗക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. നിര്‍ബന്ധിപ്പിച്ചായിരുന്നു കട അടപ്പിക്കല്‍. അതിനു നേരെയും കണ്ണടച്ചു. കഴിഞ്ഞ ദിവസം സിഎഎയ്‌ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒക്കുപൈ രാജ്ഭവന്‍ എന്ന പേരില്‍ 36 മണിക്കൂര്‍ സമരം നടത്തി. നാല് പ്രധാനപ്പെട്ട റോഡുകള്‍ അടച്ചായിരുന്നു തലസ്ഥാനത്ത് സമരം. രാജ്ഭവനെ കൂടാതെ മൂന്ന് സംസ്ഥാന മന്ത്രിമാരുടെ ഭവനങ്ങളും സുരക്ഷാ മേഖലയായ വെള്ളയമ്പലം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സമരം പാര്‍ട്ടിയുടേതാണെങ്കിലും മുസ്ലിം സംഘടനകളാണ് സമരം നിയന്ത്രിച്ചത്. ഇതു വഴി ഒരു വാഹനവും കടത്തിവിട്ടില്ല. ഗവര്‍ണറെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയത് രാജ്ഭവനിന് പിറകിലുള്ള റോഡ് വഴി.  

ദല്‍ഹി അക്രമങ്ങള്‍ക്ക് ശേഷം വെല്ലുവിളി വീണ്ടും കൂടി. കലാപത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യങ്ങളും മുഴക്കി. പോലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമങ്ങള്‍. നേതൃത്വം നല്‍കിയ നേതാക്കളെ വിളിച്ച് താക്കീത് ചെയ്യുന്നതിനു പോലും പോലീസ് തയാറായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.