Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തിരുവാഭരണ പരിശോധന പൂര്‍ത്തിയായി; സുരക്ഷയില്‍ തൃപ്തി

ദേവസ്വം വിജിലന്‍സ് എസ്പി പി.ബി. ജോയി, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.എസ്. ഉണ്ണികൃഷ്ണന്‍, പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ഖജാന്‍ജി ദീപാവര്‍മ്മ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 08:59 am IST
in Kerala

പന്തളം: ശബരിമല തിരുവാഭരണ പരിശോധന പൂര്‍ത്തിയായെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ തൃപ്തനാണ്. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. തിരുവാഭരണളുടെ മാറ്റ് പരിശോധിച്ചത് യന്ത്ര സഹായത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കലില്‍ ആദ്യ ഘട്ടത്തില്‍ നടന്നത്. 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന തിരുവാഭരണത്തിന്റെ തൂക്കവും മാറ്റും പരിശോധിച്ച് ഉറപ്പാക്കി.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് തിരുവാഭരണ പരിശോധനയ്‌ക്കായി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തിയത്. വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകം ഓഫീസ് കെട്ടിടത്തിലേക്ക് എത്തിച്ച് പരിശോധന ആരംഭിച്ചു. സ്വര്‍ണപ്പണിക്കാരടങ്ങുന്ന വിദഗ്ധ സംഘമാണ് തിരുവാഭരണങ്ങള്‍ പരിശോധിച്ചത്. രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചയ്‌ക്ക് 2.30 വരെ നീണ്ടു.  

ദേവസ്വം വിജിലന്‍സ് എസ്പി പി.ബി. ജോയി, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.എസ്. ഉണ്ണികൃഷ്ണന്‍, പന്തളം കൊട്ടാരം  നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ഖജാന്‍ജി ദീപാവര്‍മ്മ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.  

തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സുരക്ഷിതമല്ലെന്ന് കോടതിയില്‍, കൊച്ചുകോയിക്കല്‍ കൊട്ടാരം ആശങ്ക പങ്കുവച്ചിരുന്നു. പരിശോധന പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍, നാല് ആഴ്ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാനാണ്  സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.