Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടാം തസ്തികയ്‌ക്ക് ആറ് വിദ്യാര്‍ഥികള്‍; 4,000 അധ്യാപകര്‍ ആശങ്കയില്‍

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും.

അനൂപ് ജി.byഅനൂപ് ജി.
Feb 25, 2020, 10:37 am IST
inKerala

കോട്ടയം: സ്‌കൂളുകളില്‍ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആറ് വിദ്യാര്‍ഥികള്‍ വര്‍ധിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം നടപ്പാകുന്നതോടെ എയ്ഡഡ് സ്‌കൂളുകളില്‍ നാലായിരത്തോളം അധ്യാപകര്‍ അധികമായേക്കും. അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം കഴിയുമ്പോള്‍  രണ്ടാം തസ്തികയ്‌ക്ക് 36 കുട്ടികള്‍ എന്ന മാന്ത്രിക സംഖ്യയിലെത്തിയില്ലെങ്കില്‍ അധ്യാപകര്‍ പുറത്താകാം. 

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തില്‍ വരുന്ന അധ്യയന വര്‍ഷം ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാനും കുട്ടികളുടെ എണ്ണം തികയ്‌ക്കുന്നതിനുമായി അധ്യാപകര്‍ ഇപ്പോഴേ നെട്ടോട്ടം ആരംഭിച്ചു.  

നിലവില്‍ നിയമന അംഗീകാരം ലഭിച്ചവരെ നിര്‍ദേശം ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ പ്രശ്‌നമായേക്കും. ഇത് മുന്നില്‍ക്കണ്ടാണ് കുട്ടികളുടെ എണ്ണം തികയ്‌ക്കാന്‍ അധ്യാപകര്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നടക്കം കനത്ത മത്സരം അതിജീവിച്ച് വേണം കുട്ടികളെ എയ്ഡഡ് സ്‌കൂളിലെത്തിക്കാന്‍.  

ഒന്നു മുതല്‍ അഞ്ച് കുട്ടികള്‍ വരെ വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ തസ്തികയില്‍ നിയമനം നേടിയവരാണ് മുള്‍മുനയില്‍. ഈ അധ്യായന വര്‍ഷം 31 കുട്ടികള്‍ക്ക് പകരം 36 കുട്ടികള്‍ ഇല്ലെങ്കില്‍ ഇവരുടെ നിയമനം തുലാസിലാകും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സൃഷ്ടിച്ച തസ്തികയില്‍ നടത്തുന്ന നിയമനങ്ങള്‍ തടയുക മാത്രമാണ് ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍  പറയുന്നു.

അതേസമയം, 2009 ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമായി അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം മാത്രമാണ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് മാനേജുമെന്റുകളുടെ വാദം.  

എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ നിയമവിരുദ്ധമായി അധിക നിയമനങ്ങള്‍ നടത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും നിയമാനുസൃതം  നിയമിതരായ നിരവധി അധ്യാപകര്‍ക്ക് ഇപ്പോഴും നിയമനാംഗീകാരം നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അനുമതി മുന്‍കൂര്‍ വാങ്ങി ഒഴിവു തസ്തികകളിലും പുതിയ തസ്തികകളിലും അധ്യാപക നിയമനം നടത്തിയാല്‍ നിരവധി സ്‌കൂളുകളില്‍ അധ്യാപകരില്ലാതെ കുട്ടികള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും മാനേജുമെന്റുകള്‍ വാദിക്കുന്നു.

Tags: teachersstudent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.