തിരുവനന്തപുരം: ദളിതരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നെന്ന പ്രഖ്യാപിച്ച് സമരമുഖങ്ങളില്‍ സജീവമായ ജിഗ്നേഷ് മേവാനിയുടെ കപടമുഖം പുറത്തറിയിച്ച് ഒരു പുസത്കം. ഓട്ടോ ഓടിച്ചതിന്റെ പേരില്‍ ജാതീയമായും ശാരീരികമായും സിപിഎം പ്രവര്‍ത്തകരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന ചിത്രലേഖയുടെ ജീവചരിത്രത്തിലാണ് മേവാനിയുടെ കാപട്യം തുറന്നുകാട്ടുന്നത്. കെ.എല്‍. 13 എല്‍.8527 എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ചിത്രലേഖയുടെ ഇതുവരെയുള്ള ജീവിത പോരാട്ടമാണ് അടങ്ങിയിരിക്കുന്നത്.
ദളിത് സമരനായകനും എംഎല്‍എ കൂടിയായ ജിഗ്നേഷ് മേവാനിയുടെ ഗുജറാത്തിലെ വീട്ടില്‍ തനിക്ക് ജാതി വിവേചനം നേരിട്ടുവെന്ന് ഓട്ടോ െ്രെഡവര്‍ ചിത്രലേഖ വ്യക്തമാക്കുന്നത്. മേവാനി നേതൃതം നല്കുന്ന ദളിത് അധികാര്‍ മഞ്ച് ( ആര്.ഡി.എം.എം.) നേതൃത്വത്തില്‍ നടന്ന റെയില്‍ സമരത്തില്‍ പങ്കെടുക്കന്‍ ഗുജറാത്തിലെത്തിയപ്പോഴാണ് സംഭവമെന്ന് ജീവചരിത്ര പുസ്തകത്തില്‍ പറയുന്നു. മേവാനിയുടെ വീട്ടിലെത്തിയ തന്നെ വീട്ടുകാര്‍ വീട്ടിനകത്തെ കുളിമുറിയില്‍ കുളിക്കാന്‍ അനുവദിച്ചില്ലെന്ന് ചിത്രലേഖ വ്യക്തമാക്കി.

പശുവിനെ കൊന്നു എന്ന് ആരോപിച്ച് നാല് യുവാക്കളെ ഗുജറാത്തിലെ ഉനയില്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് 330 കിലോമീറ്റര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതോടെയാണ് മേവാനി ദേശീയ രാഷ്ട്രീയത്തില്‍ ഇടംപിടിച്ചത്. ദളിത് സംഘടനാ നേതാക്കളുടെ മുഖം മൂടി തുറന്നുകാട്ടുക കൂടിയാണ് ചിത്രലേഖ.
കേരളം നവോത്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയും പേരില്‍ കാട്ടിക്കൂട്ടുന്നത് വലിയൊരു കളവാണെന്ന് തന്റെ അനുഭവ വിവരണങ്ങളിലൂടെ ചിത്രലേഖ പറയുന്നു. ദൈനംദിന ജീവിതത്തില്‍ നിരന്തരമായി ജാതി കടന്നുവരുന്ന സംസ്ഥാനമാണ് കേരളംം. ദളിത് സ്ത്രീ വിഷയങ്ങളില്‍ ദളിത് സംഘടനകളുടെയും സ്ത്രീപക്ഷ പ്രവര്‍ത്തകരുടെയും കാപട്യം പൊളിച്ചടുക്കുന്നുണ്ട് ചിത്രലേഖ പുസ്തകത്തില്‍. അവര്‍ക്ക് തന്റെ പ്രശ്നം ഏറ്റെടുക്കാന്‍ സാധിക്കാത്തത് എതിര്‍പക്ഷത്ത് സി.പി.എം. ആയതുകൊണ്ടാണെന്നു ചിത്രലേഖ പറയുന്നു.
അയ്യങ്കാളി വില്ലുവണ്ടിയോടിച്ച കേരളത്തില്‍ ദേശീപാതയിലൂടെ പുലിച്ചിയെ ഓട്ടോ ഓടിക്കാനാവില്ലെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ഗര്‍വിനെ പുസ്തകത്തിലൂടെ കടന്നാക്രമിക്കുന്നു. സുരക്ഷയ്ക്കായി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഏര്‍പ്പെടുത്തിയ പോലീസില്‍നിന്നുപോലും കടുത്ത ജാതി വിവേചനം നേരിട്ടതടക്കം കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. ഗൂസ്ബെറി ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പുസ്തകം പ്രസിദ്ധീകരിക്കും പുലയസമുദായത്തില്‍ പിറന്ന ഒരു സ്ത്രീ തന്നേക്കാള്‍ മുകളിലുള്ള തീയ്യ സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതു മുതലാണ് ചിത്രലേഖ സമൂഹത്തിന്റെ ഇരയാക്കപ്പെട്ടതെന്നാണ് പുസ്തം ചൂണ്ടിക്കാട്ടുന്നത്. 2005ല്‍ സിപിഎം പ്രവര്‍ത്തകര്‍ ചിത്രലേഖയുടെ ഓട്ടോ നശിപ്പിച്ചതുമുതല്‍ തുടരുന്ന ആക്രമണം ചിത്രലേഖയെ ഇന്നും വിടാതെ പിന്തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: