Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇനി സേനയിലും ‘മാതൃ’ശക്തി

വനിതകളോട് ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവ് കൊണ്ടായിരുന്നില്ല ഇതുവരെയും തന്ത്രപ്രധാന രംഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് സേനാ വൃത്തങ്ങള്‍ പറയുന്നത്. വനിതകളെ അത്തരം രംഗങ്ങളിലേക്കു നിയോഗിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 10:30 pm IST
inEditorial

ലോകത്തിലെ അതിശക്തമായ ഇന്ത്യന്‍സേനയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന സുപ്രീം കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ സേവിക്കുകയും അതിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ മാനബിന്ദുക്കളെ കാത്തുസംരക്ഷിക്കുകയും ചെയ്യുന്ന സേനകളില്‍ വനിതകള്‍ ഉണ്ടെങ്കിലും തന്ത്രപ്രധാനമായ വിഭാഗത്തില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികവും ശാരീരികവുമായ പ്രത്യേകതകള്‍ മൂലമാണ് അങ്ങനെയൊരു വേര്‍തിരിവുണ്ടായത്.

ചരിത്രപ്രധാനമായ വിധിയിലൂടെ സുപ്രീംകോടതി അത് എടുത്തു മാറ്റിയിരിക്കുകയാണ്. സേനയിലെ കമാന്‍ഡ് ചുമതലയിലും ഇനി വനിതകള്‍ക്ക് സേവനമനുഷ്ഠിക്കാം. പുരുഷന്മാര്‍ക്കു മാത്രം പറ്റുന്ന വിഭാഗത്തില്‍ വനിതകളും കൂടി എത്തുന്നതോടെ കരസേനയുടെ കരുത്ത് വര്‍ധിക്കുകയാണ്. ശാരീരിക അവസ്ഥകളെ തരണം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള പരിശീലനങ്ങളും മറ്റുമായി സേനാവിഭാഗത്തില്‍ തിളങ്ങാന്‍ അവര്‍ക്ക് അവസരം കൈവരുകയാണ്. നേരത്തെ ഗണതന്ത്രദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പരേഡ് ഓഫീസര്‍മാരായി വനിതകള്‍ തിളങ്ങിയത് ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്. സ്ത്രീ ശാക്തീകരണം അതിന്റെ യഥാര്‍ഥ രീതിയില്‍ സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കണമെന്ന് നിര്‍ബന്ധമുള്ള ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. ശക്തയായ ഒരു പ്രതിരോധ മന്ത്രിയെ ഉയര്‍ത്തിക്കാണിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. അതേ വനിത ഇപ്പോള്‍ ധനകാര്യ വകുപ്പ് പ്രശംസാര്‍ഹമായ രീതിയില്‍ കൈകാര്യം ചെയ്തുവരുന്നു.

വനിതകളോട് ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവ് കൊണ്ടായിരുന്നില്ല ഇതുവരെയും തന്ത്രപ്രധാന രംഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് സേനാ വൃത്തങ്ങള്‍ പറയുന്നത്. വനിതകളെ അത്തരം രംഗങ്ങളിലേക്കു നിയോഗിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുകയായിരുന്നു. 1992ല്‍ ആണ് സായുധ സേനയില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നതു തന്നെ. ആരോഗ്യ-നിയമ വിഭാഗങ്ങളില്‍ നേരത്തെയുണ്ടെങ്കിലും ദീര്‍ഘകാല നിയമനം (പിസി) ഉണ്ടായിരുന്നില്ല. കമാന്‍ഡ് ചുമതലയുള്ള വനിതകള്‍ എത്തുമ്പോള്‍ കരസേനാ വിഭാഗത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇനിയുണ്ടാകാന്‍ പോകുന്നത് എന്നറിയാനിരിക്കുന്നതേയുള്ളൂ. ദീര്‍ഘവീക്ഷണം, സൂക്ഷ്മനിയന്ത്രണം, ക്ഷമ, പ്രായോഗിക ക്ഷമത തുടങ്ങി പുരുഷന്മാര്‍ക്കൊപ്പമോ ചിലപ്പോള്‍ ഒരു പടി മുന്നിലോ എത്താന്‍ വനിതകള്‍ക്ക് കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. ഒട്ടേറെ അവസരങ്ങളില്‍ രാജ്യം അതിന് സാക്ഷ്യം വഹിച്ചതുമാണ്.

ശാരീരിക കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ അബലകളായി ചിത്രീകരിക്കുന്നത് അവരുടെ മാത്രമല്ല, കരസേനയിലെ പുരുഷന്മാരുടെയും അന്തസ്സിനെ ഹനിക്കുന്ന നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിയും പുരുഷനും ചേരുമ്പോഴേ എന്തും പൂര്‍ണമാവൂ എന്ന ദര്‍ശനം പറയാതെ പറഞ്ഞു പോവുകയാണ് കോടതി. ഇന്ന് ഏത് മേഖലയിലും വനിതകള്‍ പ്രശംസാര്‍ഹമായ വിധത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. പല ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ തലപ്പത്ത് കരുത്തുള്ള നേതൃത്വമായി വനിതകളാണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്. കരസേനയിലും അങ്ങനെ കമാന്‍ഡ് ചുമതലയില്‍ വനിതകള്‍ എത്തുമ്പോള്‍ ഇന്ത്യയുടെ മാതൃശക്തിയെന്ന മഹിതപാരമ്പര്യത്തിന് കൂടുതല്‍ ശോഭ കൈവരികയാണ്. വ്യോമസേനയില്‍ ഇരുപതും നാവിക സേനയില്‍ പത്തൊമ്പതും കരസേനയില്‍ പതിനഞ്ചും ശതമാനമാണ് ഇപ്പോള്‍ വനിതാ പ്രാതിനിധ്യമുള്ളത്. കമാന്‍ഡ് വിഭാഗത്തിലേക്കു കൂടി വനിതകള്‍ എത്തുന്നതോടെ ഇതില്‍ വലിയ മാറ്റമായിരിക്കും ഉണ്ടാവുക.

കമാന്‍ഡ് വിഭാഗത്തില്‍ വനിതകള്‍ എത്തിയാലും അവരെ കരസേനയുടെ പോരാട്ട യൂണിറ്റുകളില്‍ നിയമിക്കാന്‍ ഇടയില്ലെന്നാണ് സേനാവൃത്തങ്ങള്‍ പറയുന്നത്. യുദ്ധമുള്‍പ്പെടെ നടക്കുമ്പോള്‍ ഏറ്റവും മുന്‍പന്തിയിലുള്ള യൂണിറ്റാവും അത്. അവിടെ അവരെ നിയോഗിക്കാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഒരുപക്ഷേ, അവിടെയും വനിതാസാന്നിധ്യം ഉണ്ടായിക്കൂടെന്നില്ല. എല്ലാ തരത്തിലും ചരിത്രം രചിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഇക്കാര്യത്തിലും അതിനു സാധിച്ചു എന്നത് സ്വാഗതാര്‍ഹം തന്നെ. ഒരു പ്രതിരോധ മന്ത്രിയിലൂടെ അതിന് തുടക്കമിട്ട സര്‍ക്കാരിന് ശേഷിച്ചതൊക്കെ നിസ്സാരം എന്നേ പറഞ്ഞുകൂടൂ. വനിതാ ശാക്തീകരണം സര്‍വമേഖലയിലും ഉയര്‍ന്നു പൊങ്ങുമ്പോള്‍ ഭാരതാംബയ്‌ക്ക് അതില്‍ കൂടുതല്‍ എന്തു വേണം?

Tags: army
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.