കോട്ടയം: നീതിക്ക് വേണ്ടിയുള്ള ഓര്‍ത്തഡോക്സ് സഭയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. കുറിച്ചിയില്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭാതര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഓര്‍ത്തഡോക്സ് സഭയ്ക്കാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ആവേശമാണ് കാട്ടിയത്. അതേ കോടതിയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായുണ്ടായ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലന്നും മുരളീധരന് പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സഖറിയ മാര്‍ നിക്കോളാസ് മെത്രാപ്പോലീത്താ, യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. എം.ഒ. ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ.പി.കെ. കുറിയാക്കോസ് പണ്ടാരക്കുന്നേല്‍, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, ഫാ. കുറിയാക്കോ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: