Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് മനസ്സ് -വിവേകചൂഡാമണി 64

അന്തഃകരണത്തിന്റെ ഒരു ഭാഗമായ മനസ്സാണ് ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനം നന്നായി നടത്താന്‍ സഹായിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:25 pm IST
inSamskriti

സ്വാമി അഭയാനന്ദ

ചിന്മയാമിഷന്‍, തിരുവനന്തപുരം

അന്തകരണം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി അന്തഃകരണത്തെ വിവരിക്കുന്നു.

ശ്ലോകം 93

നിഗദ്യതേളന്തഃകരണംമനോധീ-

രഹംകൃതിശ്ചിത്തമിതി സ്വവൃത്തിഭിഃ

മനസ്തു സങ്കല്പ വികല്‍പനാദിഭിര്‍

ബുദ്ധിഃ പദാര്‍ത്ഥാദ്ധ്യവസായ ധര്‍മ്മതഃ

ശ്ലോകം 94

അത്രാഭിമാനാദഹമിത്യഹംകൃതിഃ

സ്വാര്‍ത്ഥാനുസന്ധാന ഗുണേന ചിത്തം

പ്രവര്‍ത്തനമനുസരിച്ച് അന്തഃകരണത്തെ മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിങ്ങനെ നാലായി തിരിക്കുന്നു. സങ്കല്പ വികല്പങ്ങള്‍ ഉള്ളത് മനസ്സ്. ഒന്ന് വസ്തു ഇന്നതാണന്ന് ഉറപ്പിക്കുന്നത് ബുദ്ധി. ഇവയില്‍ താദാത്മ്യം കാരണം അഭിമാനിക്കുന്നത് അഹങ്കാരം. താല്പര്യമുള്ള വസ്തുക്കളെ സ്മരിക്കുന്നത് ചിത്തം എന്നും പറയുന്നു.

അന്തഃകരണം എന്നാല്‍ ഉള്ളിലെ ഉപകരണം എന്നര്‍ത്ഥം. കഴിഞ്ഞ ശ്ലോകത്തില്‍ ബാഹ്യകരണങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇവയ്‌ക്ക് വേണ്ട വിധം പ്രവര്‍ത്തിക്കണമെങ്കില്‍ അന്തഃകരണത്തിന്റെ സഹായം അത്യാവശ്യമാണ്.

അന്തഃകരണത്തിന്റെ പ്രവര്‍ത്തനം അഥവാ വൃത്തി പ്രധാനമായും നാല് തരത്തിലായതിനാലാണ് ഈ തരംതിരിവ്.

അന്തഃകരണത്തിന്റെ ഒരു ഭാഗമായ മനസ്സാണ് ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനം നന്നായി നടത്താന്‍ സഹായിക്കുന്നത്.

ഒരു വസ്തുവിനെ ശരിക്കും കാണണമെങ്കില്‍ കാഴ്ചയുണ്ടായാല്‍ മാത്രം പോര, മനസ്സ് കൂടി അതിന്റെ കൂടെ വേണം. അതുപോലെ കേള്‍ക്കാനും തൊട്ടറിയാനും. രുചിക്കാനും മണക്കാനുമൊക്കെ.

മനസ്സിനെ സങ്കല്‍പ്പ വികല്പങ്ങളുടെ സ്ഥാനമായി പറയുന്നു. വളരെയേറെ വിചാരിക്കുകയും സംശയത്തോടെയിരിക്കും ചെയ്യുകയാണത്.

സംശയാത്മികയാണ് മനസ്സ് എന്നാണ് അറിയപ്പെടുന്നത്.

സംശയങ്ങളാല്‍ ഇളകി മറിയുന്ന തരത്തിലാണ് മനസ്സ്. അത് ചിന്തകളുടെ പ്രവാഹം കൂടിയാണ്. അന്തഃകരണം മനസ്സിന്റെ ഭാവത്തിലിരിക്കുമ്പോള്‍ തീരുമാനമെടുക്കാനോ  നിശ്ചയിച്ച് ഉറപ്പിക്കാനോ കഴിയില്ല.

അന്തഃകരണം തന്നെ നിശ്ചയ രൂപത്തിലാവുമ്പോള്‍ അതിനെ ബുദ്ധി എന്ന് പറയുന്നു.തീരുമാനമെടുക്കല്‍, നിശ്ചയിച്ച് ഉറപ്പിക്കല്‍, വിലയിരുത്തല്‍, വേര്‍തിരിച്ചറിയല്‍ തുടങ്ങിയവയാണ് ബുദ്ധിയുടെ പ്രവര്‍ത്തനം. ഓരോ വസ്തുവിനേയും നല്ലതുപോലെ തിരിച്ചറിയാന്‍ ബുദ്ധി വേണം.

സംശയവും നിശ്ചയവും നമ്മുടെ ഉള്ളില്‍ തന്നെയാണ് നടക്കുന്നത്.ഏതെങ്കിലുമൊന്നിനെക്കറിച്ച് ആദ്യം സംശയിക്കും. പിന്നീട് നന്നായി പരിശോധിച്ച് നിശ്ചയിക്കാം. ഇത് വിവേകത്തിന്റെ രീതിയാണ്. എപ്പോഴും സംശയമോ ചാടിക്കേറി തീരുമാനത്തിലെത്തുന്നതോ ഉചിതമല്ല.

സംശയവും നിശ്ചയവും ഒരേ വ്യക്തിയിലാണ് നടക്കുന്നത്. ഇത് രണ്ടും തന്റെത് എന്ന് അഭിമാനിക്കുന്നു. മനോബുദ്ധികളിലെ താദാത്മ്യഭാവമാണ് അഹങ്കാരത്തിന്റെ സ്വരൂപം. ഞാന്‍.. ഞാന്‍.. എന്ന് എപ്പോഴും തോന്നിപ്പിച്ചു കൊണ്ടേയിരിക്കും. ഞാന്‍ എന്ന ഭാവം അത് ചെയ്യുന്നതിലും അനുഭവിക്കുന്നതിലുമൊക്കെ നിഴലിക്കും. അഹം കര്‍ത്താ അഹങ്കാരഃ ഞാന്‍ ചെയ്യുന്നു എന്നത് അഹങ്കാരം.

മനസ്സിന്റെയും ബുദ്ധിയുടെ പ്രവര്‍ത്തനം ശരിയാകണമെങ്കില്‍ മുമ്പ് നടന്നവയെക്കുറിച്ച് ഓര്‍മ്മ വേണം. അതിനാല്‍ പൂര്‍വ്വ സ്മരണയെ തരുന്നതാണ് ചിത്തം. അത് നിരന്തര സ്മരണയായിരിക്കണം. നമ്മുടെ മനസ്സിനേയും ബുദ്ധിയേയും അഹങ്കാരത്തേയും കുറിച്ചുള്ള ബോധമാണ് ചിത്തം. ചിന്തിക്കാന്‍ കഴിയുന്നതാണ് ചിത്തം.  ചിന്തന കര്‍തൃ ചിത്തം. ചിത്തത്തിലാണ് ചിന്തകളും ആലോചനകളുമൊക്കെ നടക്കുന്നത്. ഇത് മുന്‍ സ്മരണയുടെ അടിസ്ഥാനത്തിലാകും. സ്മരണ നിരന്തരമുണ്ടായാലേ നമ്മുടെ ജീവിതം സുഗമമായി മുന്നോട്ടു പോകൂ. മനസ്സിന്റെ ബുദ്ധിയുടേയും പ്രവര്‍ത്തനം പോലും ചിത്തത്തെ ആശ്രയിച്ചാണ്.

മനസ്സ്, ബുദ്ധി, ചിത്തം എന്നീ മൂന്ന് പദങ്ങള്‍ പലപ്പോഴും പര്യായ രൂപത്തില്‍ പല ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും കാണാം. അവിടത്തെ സന്ദര്‍ഭവും ആവശ്യവും അനുസരിച്ച് ഈ മൂന്നില്‍ ഏതെന്ന് അറിഞ്ഞ് അര്‍ത്ഥമെടുക്കണം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.