പള്ളുരുത്തി: പെലിക്കനും വര്ണ്ണക്കൊക്കും പറന്നിറങ്ങിയ കൊച്ചിയിലെ കുമ്പളങ്ങിയില്‍ രാജഹംസവും വന്നെത്തി. കുമ്പളങ്ങി-കണ്ടക്കടവ് റോഡിനു സമീപമുള്ള ചതുപ്പു നിലത്തിലാണ് നാല് രാജഹംസങ്ങള്‍ എത്തിയിരിക്കുന്നത്.
ഏറ്റവും വലിയ ജലപക്ഷിയാണ് രാജഹംസങ്ങള്‍. യൂറോപ്പിലേയും ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. രാജഹംസങ്ങള്‍ അനാറ്റിഡേ കുടുംബത്തില്‍പ്പെടുന്ന പക്ഷികളാണ്. വിമാനങ്ങള്‍ക്ക് പറക്കുവാനാവശ്യമുള്ളതു പോലെ റണ്‍വേ ആവശ്യമുള്ള പക്ഷികളാണ് ഇവ. ഇവയെ മ്യൂട് സ്വാന് അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു.
രാജഹംസങ്ങള്‍ക്ക് 125 മുതല്‍ 155 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ചിറക് വിടര്‍ത്തിയാല്‍ 200 മുതല്‍ 240 സെന്റീ മീറ്റര്‍വരെ വിടര്‍ന്നുയരും. രാജഹംസങ്ങളെ കാണാന്‍ നിരവധി ആളുകളാണ് കുമ്പളങ്ങിയിലേക്ക് എത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: