തിരുവനന്തപുരം: അടിമലത്തുറയിൽ ലത്തീൻ സഭ കയ്യേറിയ ഭൂമി ജില്ലാ കളക്ടർ ബി.ഗോപാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ചു. തീരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകാൻ കളക്ടർ ഉത്തരവിട്ടു. കയ്യേറ്റങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ച കളക്ടർ മത്സ്യത്തൊഴിലാളികളിൽ നിന്നും അഭിപ്രായവും തേടി. തുടർന്ന് കളക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു.
അടിമലത്തുറയിൽ 12 ഏക്കർ ഭൂമിയാണ് ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇത് പിന്നീട് മത്സ്യത്തൊഴിലാളികൾക്ക് മറിച്ച് വിറ്റു. ഒമ്പതേക്കർ സ്ഥലം മൂന്ന് സെന്റുകളായി തിരിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിൽക്കുകയായിരുന്നു. ഒന്നരയേക്കർ പുറമ്പോക്ക് കയ്യേറി അത്യാഢംബര കൺവെൻഷൻ സെന്റർ നിർമ്മിച്ചു. കേരളത്തിന്റെ തീരഭൂമിയിൽ നിർണായകമായ 12 ഏക്കർ പുറമ്പോക്ക് ഉൾപ്പടെയുള്ള സർക്കാർ ഭൂമിയാണ് ലത്തീൻ സഭ കയ്യേറി മറിച്ചു വിറ്റത്.
കടല്‍ത്തീരം കയ്യേറി ഭൂമി വില്‍പ്പനയും എതിര്‍പ്പുന്നയിച്ചവരെ ഊരുവിലക്കിയ പള്ളി കമ്മിറ്റിയുടെ നിലപാടിനെയും ഒരുതരത്തിലും പിന്തുണക്കില്ലെന്ന് ലത്തീന്‍ രൂപത പറയുന്നു. ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി മത്സ്യത്തൊഴിലാളികള്‍ക്ക് മുറിച്ചുവിറ്റ പള്ളി കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയുടെ കുടുംബത്തെ ഊരുവിലക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രതിരോധത്തിലായ സഭാ നേതൃത്വം കമ്മിറ്റിയെ തള്ളിപ്പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: