Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രത്തിന് ശംഖൊലി; അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ്; ശ്രീരാമജന്മഭൂമി തീര്‍ഥ ട്രസ്റ്റില്‍ 15 അംഗങ്ങള്‍

സുപ്രീംകോടതി വിധിപ്രകാരം അയോധ്യയിലെ രാമജന്മഭൂമിയിലെ അകത്തളവും പുറത്തെ സ്ഥലവും അടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും വിജ്ഞാപനത്തിലൂടെ ട്രസ്റ്റിന് കൈമാറി. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന രാമജന്മഭൂമിക്ക് ചുറ്റമുള്ള സ്ഥലങ്ങളും ട്രസ്റ്റിന് കൈമാറാന്‍ സര്‍ക്കാരിന് വിജ്ഞാപനം സ്വാതന്ത്ര്യം നല്‍കുന്നു

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Feb 6, 2020, 07:04 pm IST
in India

ന്യൂദല്‍ഹി: അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണ മേല്‍നോട്ടത്തിനായി സുപ്രീംകോടതി വിധിയനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്നാണ് ട്രസ്റ്റിന്റെ പേര്. ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച വിവരം പ്രധാനമന്ത്രി നേരിട്ട് പാര്‍ലമെന്റിനെ അറിയിച്ചു. പതിനഞ്ച് അംഗങ്ങളാണ് ട്രസ്റ്റിലുണ്ടാവുകയെന്ന് പിന്നാലെ പുറത്തിറങ്ങിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ആര്‍-20, ഗ്രേറ്റര്‍ കൈലാസ് പാര്‍ട്ട് ഒന്ന്, ന്യൂദല്‍ഹി എന്ന വിലാസത്തിലാകും ട്രസ്റ്റിന്റെ രജിസ്‌ട്രേഡ് ഓഫീസെന്നും വിജ്ഞാപനത്തിലുണ്ട്.  

അയോധ്യാ കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്റെ ദല്‍ഹിയിലെ വീടാണിത്. പരാശരന്‍ തന്നെയാവും ട്രസ്റ്റിന്റെ അധ്യക്ഷനെന്ന സൂചനകളാണ് ഇതു നല്‍കുന്നത്. ട്രസ്റ്റില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയടക്കം സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാവും ഉണ്ടാവുക. ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെയെന്നും ആദ്യ യോഗം എന്നെന്നും ഉടന്‍ പ്രഖ്യാപിക്കും.  

സുപ്രീംകോടതി വിധിപ്രകാരം അയോധ്യയിലെ രാമജന്മഭൂമിയിലെ അകത്തളവും പുറത്തെ സ്ഥലവും അടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും വിജ്ഞാപനത്തിലൂടെ ട്രസ്റ്റിന് കൈമാറി. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന രാമജന്മഭൂമിക്ക് ചുറ്റമുള്ള സ്ഥലങ്ങളും ട്രസ്റ്റിന് കൈമാറാന്‍ സര്‍ക്കാരിന് വിജ്ഞാപനം സ്വാതന്ത്ര്യം നല്‍കുന്നു. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറുന്ന 67.70 ഏക്കറിന് പുറത്ത് അയോധ്യയില്‍ തന്നെ മുസ്ലിം പള്ളി നിര്‍മിക്കുന്നതിന് അഞ്ചേക്കര്‍ ഭൂമി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് നല്‍കും. ഇതിനായി യുപി സര്‍ക്കാരുമായി കേന്ദ്രം ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ സ്ഥലം അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ അകലെ ലഖ്‌നൗ ഹൈവേയില്‍ ധന്നിപൂര്‍ ഗ്രാമത്തിലാണ് പള്ളിക്കായി സ്ഥലമേറ്റെടുത്ത് നല്‍കിയത്.

അയോധ്യയിലെ 67.70 ഏക്കറില്‍ ഏതുതരം പ്രവൃത്തികളും നിര്‍മാണങ്ങളും നടത്തുന്നതിനും മേല്‍നോട്ടത്തിനും ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് അധികാരം നല്‍കുന്നതായും വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നു. ക്ഷേത്ര നിര്‍മാണത്തിനായി മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്ന് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.