Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം ലജ്ജിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 05:00 am IST
inVicharam

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ആരുമുന്നില്‍, ആരു പിന്നില്‍ എന്ന് തെളിയിക്കാനുള്ള മത്സരമാണ് കേരള നിയമസഭയില്‍ ഇന്നലെ അരങ്ങേറിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും കേരള നിയമസഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നെറികെട്ട പ്രതിഷേധം നടത്തുകവ ഴി നിയമസഭയുടെ അന്തസ്സ് തകര്‍ക്കുകയാണുണ്ടായതെന്ന കാര്യത്തില്‍ സംശയമേതുമില്ല. വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തുന്ന ഗവര്‍ണറെ എല്ലാ ആദരവോടും കൂടിയാണ് സഭാംഗങ്ങള്‍ വരവേല്‍ക്കാറ്. നമ്മള്‍ ഇതുവരെ പുലര്‍ത്തി വന്നിരുന്ന എല്ലാ മര്യാദകളെയൂം ഇല്ലായ്‌മചെയ്യുന്ന, നമുക്കുണ്ടെന്ന് നാം കൊട്ടിഘോഷിക്കാറുള്ള സാംസ്‌കാരിക ഔന്ന്യത്തത്തെ തകര്‍ക്കുന്ന നടപടിയാണ് ഇന്നലെ നിയമസഭയില്‍ ഉണ്ടായത്. നാല് വോട്ടിനുവേണ്ടി എന്ത് പേക്കൂത്തും കാട്ടും എന്ന് വിളിച്ചുപറയുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും.

 കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയും രാഷ്‌ട്രപതി ഒപ്പുവച്ച് രാജ്യത്തിന്റെ നിയമമാകുകയും ചെയ്ത ‘പൗരത്വ ഭേദഗതി നിയമ’ത്തിനെതിരെയാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചും അസത്യം പ്രചരിപ്പിച്ചും മുസ്ലീം ജനവിഭാഗങ്ങളില്‍ ഭീതി നിറച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിച്ചത്. ആദ്യ ദിനങ്ങളില്‍ ചിലരെങ്കിലും അതില്‍പ്പെട്ട് സമരത്തിനിറങ്ങിയെങ്കിലും ഇപ്പോള്‍ പ്രതിഷേധങ്ങളെല്ലാം തണുത്തുറഞ്ഞു. ഒരു തരത്തിലും രാജ്യത്തെ പൗരന്മാരെയാരെയും ഈ നിയമം ബാധിക്കുന്നതല്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി. ആദ്യഘട്ടത്തില്‍ കനത്ത പ്രതിഷേധം അരങ്ങേറിയ ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രതിഷേധങ്ങളില്ല. ജനങ്ങളെ നിയമത്തിന്റെ ശരിയായ വശങ്ങള്‍ മനസ്സിലാക്കി, പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. നിയമഭേദഗതി നടപ്പിലാക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയുമാണ്. രാജ്യം മുഴുവനുള്ള അവസ്ഥ ഇതാണെന്നിരിക്കെ ഇപ്പോഴും കേരളത്തില്‍ മാത്രം പ്രതിഷേധം നടത്തുന്നതില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അത് നിയമത്തോടുള്ള അനിഷ്ടത്തിനപ്പുറം അടുത്തുവരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ട് എങ്ങനെയും തങ്ങള്‍ക്കനുകൂലമാക്കുക എന്ന ആര്‍ത്തി മാത്രമാണെന്ന് വ്യക്തം. ഇന്നലെ നിയമസഭയില്‍ കണ്ടതും അതിനു വേണ്ടിയുള്ള നാടകം മാത്രമാണ്.

പൗരത്വ നിയമത്തില്‍ കേരള ഗവര്‍ണര്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതില്‍ നിന്ന് അണുവിട അദ്ദേഹം പുറകോട്ടു പോയിട്ടുമില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ എഴുതിക്കൊടുത്ത, പൗരത്വനിയമത്തിനെതിരായ പരാമര്‍ശം വായിച്ചപ്പോഴും നിയമത്തെ എതിര്‍ക്കുന്നതില്‍ തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. നിയമസഭയിലടക്കം തനിക്കെതിരായി ഉണ്ടായ പ്രതിഷേധങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെയാണ് അദ്ദേഹം അവഗണിച്ചതും. ‘ഇതിലും വലിയ പ്രതിഷേധം താന്‍ നേരിട്ടിട്ടുണ്ടെ’ന്ന അദ്ദേഹത്തിന്റെ പ്രതികരണം അത് വ്യക്തമാക്കുന്നു. 

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ പ്രമേയവും പൗരത്വ പ്രതിഷേധത്തില്‍ തങ്ങളാണ് മുന്നിലെന്ന് വരുത്തി തീര്‍ക്കാനാണ്. നിരവധി പ്രമേയങ്ങള്‍ കേരള നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസ്സര്‍ മദനിയെ തുറന്നുവിടണമെന്നതടക്കം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഈര്‍ക്കില്‍ പാര്‍ട്ടികളെല്ലാം കൂടി ചേര്‍ന്ന് പ്രമേയം പാസ്സാക്കി, കേരള നിയമസഭയുടെ അന്തസ്സിടിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരായ നീക്കങ്ങളിലൂടെ വീണ്ടും സഭയുടെ അന്തസ്സിനു കോട്ടം തട്ടുന്ന നടപടികളാണ് ഉണ്ടാകുന്നത്. നിയമസഭയിലെത്തിയ ഗവര്‍ണറെ തടയുകയും അദ്ദേഹത്തിനെതിരായി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കുക വഴി പൊതു പ്രവര്‍ത്തകനു വേണ്ട യാതൊരു സാമാന്യഗുണങ്ങളും ഇല്ലാത്ത നേതാവാണ് താനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രികസേരയിലേക്ക് കണ്ണുംനട്ടിരിക്കുന്ന അദ്ദേഹത്തിന് അപ്രാപ്യമായ സ്ഥാനമാകുമതെന്നും പറയാതെ വയ്യ. നാവ് വോട്ടിനുവേണ്ടി എന്തും ചെയ്യുന്ന നേതാവ് ആ സ്ഥാനത്തെത്താനും പാടില്ല. നിയമസഭയിലെ ഇന്നലത്തെ സംഭവങ്ങളില്‍ കേരള സമൂഹം തല താഴ്‌ത്തി നില്‍ക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.