കൊച്ചി: കൂടത്തായി കൊലപാതകങ്ങള്‍ അടിസ്ഥാനമാക്കി ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന പരമ്പരയ്‌ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. സംപ്രേഷണം തുടരണമെന്നുള്ള ചാനലിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ചാനലിന്റെ ഭാഗം കേള്‍ക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും സീരിയലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്ന ഫ്‌ളവേഴ്‌സിന്റെ വാദം കോടതി അംഗീകരിക്കാന്‍ തയാറായില്ല. ചാനലിന്റെ എതിര്‍സത്യവാങ്മൂലം പരിശോധിച്ച കോടതി അതിലേക്ക് കടന്നില്ല. ഹര്‍ജിക്കാരനും കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയുമായ കൂടത്തായി സ്വദേശി മുഹമ്മദിനോടും ഡിജിപിയോടും തര്‍ക്കമുണ്ടങ്കില്‍ അറിയിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 22-നാണ് ‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ചാനലിന്റെ സീരിയലിന് കോടതി സ്റ്റേ നല്‍കിയത്.
















