കൊച്ചി: നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്ന തലക്കെട്ടോടെ പങ്ക് വച്ച ഫോട്ടോക്ക് പരിഹാസ ചുവയോടെ ഫെയ്‌സ്ബുക്കില്‍ കമന്റിട്ട സൈബര്‍ സഖാവിന് തക്ക മറുപടി നല്‍കി സുരേഷ് ഗോപി. ‘എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ ‘ എന്നായിരുന്നു കമന്റ്. ഇതിന് സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് വൈറലായി മാറിയത്.
‘അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’ നില്‍ക്കുന്ന കഥയാ സേട്ടാ..’ എന്നായിരുന്നു മറുപടി. റിപ്ലെയ്‌ക്ക് ലൈക്കും ഏറി. പല സൂപ്പര്‍താരങ്ങള്‍ക്കു നേരെയും സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അവര്‍ അതിനു മറുപടി നല്‍കാന്‍ മുന്നോട്ട് വരാറില്ല. ഇതാണ് സുരേഷ് ഗോപി തിരുത്തി കുറിച്ചത്.
















