Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടം നിയമം പുതുക്കി സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാന്‍ നീക്കം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 20, 2020, 10:07 am IST
in Kerala

കൊച്ചി: പ്ലാന്റേഷന്‍ നയം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാര്‍ തോട്ടങ്ങള്‍ സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതി കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഈ നയം പ്രഖ്യാപിച്ച മുഖ്യമന്ത്രി, അതിനുള്ള നിയമങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. കരട് തയാറായി. അവസാന കൂടിയാലോചനകളാണിനി.

യുഡിഎഫ് സര്‍ക്കാര്‍ തോട്ടഭൂമിയില്‍ അഞ്ചു ശതമാനം തരംമാറ്റി വിനിയോഗിക്കാന്‍ അനുമതി കൊടുത്തതിന്റെ തുടര്‍ച്ചയാണ് എല്‍ഡിഎഫ് ആസൂത്രണം. ഇതിന്റെ ഭാഗമായി നാളെ കൊച്ചിയില്‍ സര്‍ക്കാര്‍ ശില്‍പ്പശാല നടത്തുന്നു. തൊഴില്‍ വകുപ്പാണ് കരട് നയ ചര്‍ച്ചയ്‌ക്ക് ശില്‍പ്പശാല നടത്തുന്നത്. തോട്ടം മേഖലയുടെ വികസനത്തിനെന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ സ്വകാര്യമേഖലയ്‌ക്ക് സര്‍ക്കാര്‍ ഭൂമി സ്വതന്ത്രമായി വിട്ടുനല്‍കുന്നതിലേയ്‌ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 

ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് തോട്ടം സംരക്ഷണത്തിനെന്ന പേരില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് അല്ലാതെ ആകെ കൈവശ ഭൂമിയുടെ അഞ്ച് ശതമാനം വിനിയോഗിക്കാന്‍ നിയമമുണ്ടാക്കി. ഇതിന്റെ ഫലം, തോട്ടംഭൂമിയിലെ വന്‍തോതിലുള്ള മരം മുറിക്കല്‍ മാത്രമായിരുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 

തോട്ടം മേഖലയില്‍ മരം മുറിക്കാന്‍ സീനിയറേജ് വ്യവസ്ഥ നിലവിലുണ്ടായിരുന്നു. അത് സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഒരു ക്യുബിക് മീറ്റര്‍ മരം മുറിക്കുമ്പോള്‍ സര്‍ക്കാരിന് നിശ്ചിത തുക കെട്ടിവയ്‌ക്കണമായിരുന്നു. അത് ഈ സര്‍ക്കാര്‍ റദ്ദാക്കി. അതായത് ഒരു മരം മുറിക്കുമ്പോള്‍ 2500 രൂപ വീതം എങ്കിലും സര്‍ക്കാരിന് ലഭ്യമാകുമായിരുന്നു. അത് ഇല്ലാതാക്കി. റബ്ബര്‍ എസ്റ്റേറ്റുകളില്‍ നിന്ന് വന്‍തോതില്‍ മരം മുറിച്ച് നീക്കിയത് വഴി കനത്ത നഷ്ടം സര്‍ക്കാരിനുണ്ടാക്കി. ഈ റദ്ദാക്കല്‍ പുനപ്പരിശോധിക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റായ അസന്‍ഡ് 2020ല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തോട്ടംമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്കും വ്യക്തികള്‍ക്കും നിയമവിധേയമായി കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ്. മീറ്റില്‍ അവതരിപ്പിച്ച 100 പ്രോജക്ടുകളില്‍ 18 എണ്ണം നേരിട്ട്, തോട്ടം-വനം മേഖലകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. ടൂറിസം-ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍പ്പെടുത്തി ഈ പദ്ധതികള്‍ക്ക് നിക്ഷേപകരെ മാതൃക കാണിച്ചിരിക്കുന്നത് ബൊളീവിയ, കൊളംബിയ, അല്‍ജീരിയ, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, ബ്രസീല്‍ എന്നിവിടങ്ങളിലെ പദ്ധതികളാണ്. 

ഇടുക്കിയില്‍ ആറേക്കര്‍ സ്ഥലത്ത് വാസസ്ഥലങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഇടുക്കി വില്ലേജില്‍ പാര്‍ക്ക്, ഇക്കോ ലോഡ്ജ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. വര്‍ഷം ഒന്നര ലക്ഷം സന്ദര്‍ശകരുള്ള ഇടുക്കി ഡാമിന്റെ ടൂറിസം സാധ്യത കണക്കാക്കിയാണ് പദ്ധതി. ഇടുക്കി, വയനാട്, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട മേഖലകളിലെ ഇത്തരം പദ്ധതികള്‍ തോട്ടം മേഖലയില്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങിയാണ് ഗ്ലോബല്‍ മീറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

എന്നാല്‍, ഇതില്‍ പലതും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതാണ്. പദ്ധതികള്‍ 2030ല്‍ നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, അഞ്ചു വര്‍ഷ സര്‍ക്കാരിന്റെ അവസാനഘട്ടത്തിലെ ഈ പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണ് ലക്ഷ്യം. തോട്ടഭൂമി അഞ്ച് ശതമാനം ‘തരംമാറ്റി’ ഉപയോഗിക്കാന്‍ അനുമതി കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഈ സര്‍ക്കാരും പിന്തുടരുന്നുവെന്നര്‍ത്ഥം.

ഭരണഘടനാലംഘനമാണ്, തോട്ടംഭൂമിയുടെ ‘തരംമാറ്റ’ലെന്ന സുപ്രീംകോടതി വിധിയെ മറികടന്നാണ് യുഡിഎഫ്, സര്‍ക്കാരിന്റെ തീരുമാനം വന്നത്. ചൊവ്വാഴ്ച നടക്കുന്ന യോഗങ്ങളും കൂടിയാലോചനകളും കഴിഞ്ഞ് പുതിയ തോട്ടം നിയമം ഉണ്ടാക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരും എടുക്കുന്ന തീരുമാനം സുപ്രീംകോടതി വിധിയെ മറികടക്കുന്നതാവാനേ തരമുള്ളു. അതുകൊണ്ടു തന്നെ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയോ വികസനമോ ആയിരിക്കില്ല, മറിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സ്വകാര്യതോട്ടം ഉടമകളുടെയും കമ്പനികളുടെയും എല്ലാവിധ പിന്തുണയും നേടാനുള്ള അടവ് മാത്രമായിരിക്കും പുതിയ നിയമത്തിലെ വ്യവസ്ഥകളെന്ന ആശങ്കകള്‍ തോട്ടം മേഖലയില്‍ ഉള്ളവര്‍ക്കുതന്നെയുണ്ട്.

കൂടാതെ, തോട്ടം മേഖലയ്‌ക്ക് നല്‍കുന്ന പുതിയ ഇളവുകള്‍ പണ്ട് ഈ ഭൂമിയുടെ ഉടമസ്ഥരായിരുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നും അന്ന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ലെന്നും നിയമജ്ഞരെ ഉദ്ധരിച്ച് പഴയ ഉടമകളുടെ പുതിയ തലമുറ പറയുന്നു. ഇക്കാര്യത്തില്‍ അര്‍ഹമായ ആനുകൂല്യം നേടാന്‍ നിയമനടപടിക്ക് സാധിക്കുമോ എന്ന് അവര്‍ ആലോചിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.