ലാചിദ് ഭാസ്‌കരവര്‍മാ ച യശോധര്‍മാ ച ഹൂണജിത്
ശ്രീകൃഷ്ണദേവരായശ്ച ലളിതാദിത്യ ഉദ്ബലഃ
യുഗാബ്ദം 48 ാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ആസാമിലെ അഹോമഭരണകാലത്തെ വീരസൈന്യാധിപനായിരുന്ന ഇദ്ദേഹം മുഗള്‍ സൈന്യത്തെ നാമാവശേഷമാക്കി. അമ്മാവനേക്കാള്‍ വലുത് രാജ്യമാണ് എന്നു പറഞ്ഞ് കുറ്റവാളിയായ തന്റെ അമ്മാവനെപ്പോലും വധിക്കാന്‍ മടിക്കാത്ത ഭരണാധികാരിയായിരുന്നു ലാചിത ബഡഫുകന്‍.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















