ചാണക്യചന്ദ്രഗുപ്തൗ ച വിക്രമഃ ശാലിവാഹനഃ
സമുദ്രഗുപ്തഃ ശ്രീഹര്‍ഷഃ ശൈലേന്ദ്രോ ബപ്പരാവലഃ
കലിയുഗാബ്ദം 38 ാം ശതാബ്ദത്തില്‍ ഒറീസയിലെ പുരി ജില്ലയിലെ ബാണപുരരാജവംശിയായ ശൈലേന്ദ്രചക്രവര്‍ത്തി മഹാപ്രതാപിയായിരുന്നു. ഇദ്ദേഹം ഭാരതത്തിനു പുറമെ ബര്‍മ, സുവര്‍ണദ്വീപ് ( മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ദ്വീപുസമൂഹങ്ങള്‍) എന്നിവിടങ്ങളിലേക്ക് കൂടി തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു. ഏകദേശം എഴുനൂറു വര്‍ഷങ്ങളോളം ശൈലേന്ദ്രവംശം ഹിന്ദു സംസ്‌ക്കാരത്തെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്തു പോന്നു. വിശിഷ്യ, സുവര്‍ണദ്വീ
പില്‍. യുഗാബ്ദം 38 ാം ശതാബ്ദത്തില്‍ ബര്‍മയിലും 39 ാം ശതകത്തിന്റെ ആരംഭത്തില്‍ സുവര്‍ണദ്വീപിലും ശൈലേന്ദ്രവംശം തങ്ങളുടെ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. ശൈലേന്ദ്രചക്രവര്‍ത്തി പണികഴിപ്പിച്ച ക്ഷേത്രങ്ങള്‍ ജാവയിലും സുമാത്രയിലും ഇന്നും നിലനില്‍ക്കുന്നു. ശൈലേന്ദ്രവംശരാജാക്കന്മാര്‍ ഭാരതത്തില്‍ ജലമാര്‍ഗമുള്ള വ്യാപാരത്തെ കൂടുതല്‍ വ്യാപകമാക്കി.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















