തിരുവനന്തപുരം: കെയുഡബ്ല്യൂജെ ആരുടെ കുത്തകയും ചട്ടുകവും ആണെന്ന് അറിയാം അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്ന് മുന്‍ഡിജിപി ടി.പി. സെന്‍കുമാര്‍. വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ മാപ്പ് പറയണമെന്ന തിരുവനന്തപുരം പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുന്‍ ഡിജിപെ അപമര്യാദയായി പെരുമാറിയെന്നും. ടി.പി. സെന്‍കുമാര്‍ മാപ്പ് പറയണമെന്നും കെയുഡബ്ല്യൂജെ ജില്ലാഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. അത് കാണിച്ച് പേടിപ്പിക്കാന്‍ വരേണ്ടെന്നു സെന്‍കുമാര്‍ അറിയിച്ചു. അപലപിക്കുന്നതായും യൂണിയന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിനിടെ സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെതിരെ മാധ്യമപ്രവര്ത്തകന് ചോദിച്ചത്. വിഷയത്തില്‍ നിന്ന് മാറി ചോദ്യം ചോദിക്കുകയും എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും, താങ്കള്‍ മാധ്യമ പ്രവര്‍ത്തകനാണോ, എതാണെന്നും, മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് അത് ചോദിക്കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ ഇതില്‍ ടി.പി. സെന്‍കുമാറിനെതിരെ കെയുഡബ്ല്യൂജെ ജില്ലാഘടകം നോട്ടീസ് ഇറക്കി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: