ന്യൂദല്‍ഹി : നിര്‍ഭയക്കേസ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദും തള്ളി. കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിങ് നല്കിയ ഹര്‍ജിയാണ് കള്ളിയത്. വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്കിയ തിരുത്തല്‍ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് ഇത്.
പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മരണ വാറണ്ട് റദ്ദാക്കണമെന്നും വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നും വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള മുകേഷിന്റെ ഹര്‍ജി പട്യാല കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ 22ന് തന്നെ വധശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ല. വധശിക്ഷയ്ക്കെതിരെ ദയാഹര്‍ജി നല്കിയ സാഹചര്യത്തില്‍ നിലവിലെ മരണ വാറണ്ട് സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇനി ശിക്ഷ നടപ്പിലാക്കണമെങ്കില്‍ അധികൃതര്‍ വീണ്ടും കീഴ്ക്കോടതിയെ സമീപിക്കേണ്ടതായുണ്ട്.
എന്നാല്‍ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം കേസിലുണ്ടായിട്ടുള്ള പുരോഗതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചയിച്ച ദിവസം തന്നെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിയമ തടസ്സങ്ങള്‍ അമിക്കസ് ക്യൂറി വൃന്ദ ഗ്രോവഫറും, തീഹാര്‍ ജെയില്‍ അധികൃതരും കോടതിയേയും ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ വികാരപരമായല്ല നിയമപരമായി നടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി അറിയിച്ചു.
ദയാഹര്‍ജി തള്ളിയ ശേഷം വധശിക്ഷയ്ക്ക് 14 ദിവസം സമയം നല്‍കണമെന്ന മുന്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുതിയ തീയതിക്കായി വാദിക്കുന്നത്. മുകേഷിനു പിന്നാലെ മറ്റു പ്രതികളും ദയാഹര്‍ജി നല്കാന് തീരുമാനിച്ചാല്‍ വധശിക്ഷ വീണ്ടും നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: