കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്കും പരിവാര്‍ സംഘടനകള്‍ക്കും എതിരായ തൃണമൂല്‍ അക്രമം തുടരുന്നു. ബുധനാഴ്ച രാത്രിയില്‍ തൃണമൂല്‍ അക്രമികള്‍ ബങ്കൂറയിലെ ബിജെപി ഓഫീസ് കത്തിച്ചു. ഞായറാഴ്ച അസന്‍സോള്‍ ജില്ലയിലെ സലന്പൂരിലെ ബിജെപി ഓഫീസ് കത്തിച്ചിരുന്നു. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബൂല്‍ സുപ്രിയോയുടെ മണ്ഡലമാണ് അസന്‍സോള്‍. ഇതിനെച്ചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെയാണ് ബങ്കൂറയിലെ ചന്തൈ ഗ്രാമത്തിലെ ഓഫീസ് കൂടി അഗ്നിക്കിരയാക്കിയത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇറങ്ങിയ ബിജെപിസംഘത്തെ കഴിഞ്ഞ ദിവസം ബംഗാള്‍ പോലീസ് തടഞ്ഞിരുന്നു. ബങ്കൂറയിലെ പത്രിസായര് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂലുകാര്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇത് സംഘര്‍ഷമായി മാറുകയും പോലീസ് വെടിവയ്ക്കുകയും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: