ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെട്ടു. നടനും രാഷ്ട്രീയ നേതാവുമായ പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപിക്കൊപ്പം ചേര്‍ന്നതായി പവന് കല്യാണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഎസ്പിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടികളുടെ നേതൃയോഗത്തിന് ശേഷം പവന് പറഞ്ഞു. പുതിയ സഖ്യം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കും ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്ഗ്രസിനുംകനത്ത വെല്ലുവിളിയാകും. ജനുവരി 13ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ പവന് കല്യാണിനെ സന്ദര്‍ശിച്ച് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റാനുള്ള ജഗന് സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാകും സഖ്യത്തിന്റെ ആദ്യ പ്രക്ഷോഭമെന്നാണ് സൂചന. അമരാവതി തലസ്ഥാനമായി തുടരണമെന്നാണ് രണ്ടു പാര്‍ട്ടികളുടെയും നിലപാട്. അടുത്തിടെ നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനസേനാ പാര്‍ട്ടിക്ക് വോട്ടുകള്‍ പിടിക്കാനായെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിക്കും വലിയ നേട്ടം ലഭിച്ചില്ല. രണ്ടു പാര്‍ട്ടികളും ഒന്നിച്ച് നിന്നിരുന്നെങ്കില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ സഖ്യം രൂപപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: