ചെൈന്ന: പോയ വര്‍ഷത്തെ കേരള സ്‌പോര്‍ട്സ് പേഴ്‌സണ്‍സ് അസോസിയേഷന്റെ വി.പി.സത്യന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്. വില്‍സണ്‍ ചെറിയാന്‍ തലവനായ അവാര്‍ഡ് കമ്മിറ്റി ഏകകണേ്ഠനയാണ് ജിന്‍സണെ തെരഞ്ഞെടുത്തത്.
ചെന്നൈയിലെ ഹോട്ടല്‍ ഹയാത്ത്് റീജന്‍സില്‍ നാളെ വൈകിട്ട്് 7.15 ന് നടക്കുന്ന ചടങ്ങില്‍ ജിന്‍സണ്‍ ജോണ്‍സണ് അവാര്‍ഡ് സമ്മാനിക്കും. ദക്ഷിണ റെയില്‍വേ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും ദക്ഷിണ റെയില്‍വേ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ വി.ജി. ഭൂമ മുഖ്യാതിഥിയായിരിക്കും.
അന്തരിച്ച ഫുട്‌ബോളര്‍ വി.പി.സത്യന്റെ സ്ര്‍മരണാര്ഥം ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം കഴിഞ്ഞ തവണ ഒളിമ്പ്യനും നീന്തല്‍ താരവുമായ സാജന്‍ പ്രകാശിനാണ് ലഭിച്ചത്.
















