ന്യൂദല്‍ഹി: ഭീകരതയ്ക്കെതിരെയുള്ള യുദ്ധം നിലക്കില്ലെന്നും അത് അവസാനിക്കണമെങ്കില്‍ ഭീകരവാദത്തിന്റെ വേരുകള്‍ എവിടെനിന്നാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത്. ദല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഭീകരവാദത്തെ വളര്‍ത്തുന്ന പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തണം. ഭീകരവാദം അവസാനിപ്പിക്കണമെങ്കില്‍ 9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്ക തെരഞ്ഞെടുത്ത വഴി പിന്തുടരണമെന്നും എന്നാല്‍ മാത്രമേ നമ്മള്‍ക്ക് സന്തോഷിക്കാന്‍ വകയുള്ളു. അതിനായി ഭീകരയേയും അതിനെ ആരെങ്കിലും സ്പോണ്സര് ചെയ്യുന്നുണ്ടെങ്കില്‍ അവരെയും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ബിബിന്‍ റാവത്ത് വ്യക്തമാക്കി.
ഭീകരര്‍ക്ക് ആയുധങ്ങള്‍ തയ്യാറാക്കി നല്കുന്ന, അവര്‍ക്ക് വേണ്ട ഫണ്ട് അനുവദിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയെന്നതല്ലാതെ ഭീകരവാദം നിയന്ത്രിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: