തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ മറികടന്ന് തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢനീക്കത്തെ തടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. വാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് തടയിട്ടത്.
ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ചുളുവില്‍ വാര്‍ഡുകള്‍ മാനദണ്ഡം മറികടന്ന് തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിഗൂഡനീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ മന്ത്രി എസി മൊയ്തീനെ അറിയിക്കുകയായിരുന്നു.
ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:-
ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹം. ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ചുളുവില്‍ വാര്‍ഡുകള്‍ മാനദണ്ഡം മറികടന്ന് തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിഗൂഡനീക്കമാണ് സര്‍ക്കാര്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: