ചാണക്യചന്ദ്രഗുപ്തൗ ച വിക്രമഃ ശാലിവാഹനഃ
സമുദ്രഗുപ്തഃ ശ്രീഹര്ഷഃ ശൈലേന്ദ്രോ ബപ്പരാവലഃ
കലിയുഗം 38-ാം (എ.ഡി. 7 ) ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഈ ഭാരതീയ ചക്രവര്‍ത്തി ഉത്തരഭാരതത്തെ ഹൂണന്മാരില്‍ നിന്നും മുക്തയാക്കി, ഒരു ഭരണത്തിന് കീഴില്‍ കൊണ്ടു വന്നു. സ്ഥാനേശ്വര രാജാവായ പ്രഭാകരവര്ധനന്റെ പുത്രനായ ഇദ്ദേഹം മൂത്തസഹോദരന് രാജ്യവര്ധനന്റെ മരണശേഷം രാജാവായി. ഗുപ്തസാമ്രാജ്യത്തിന്റെ അന്ത്യത്തോടെ ഛിന്നഭിന്നമായ ഭാരതത്തില്‍ വീണ്ടും ഒരു വിശാല സാമ്രാജ്യം പടുത്തുയര്‍ത്തിയ ഹര്ഷവര്ധനന് കന്യാകുബ്ജത്തെ (കനൗജ്) തന്റെ രാജധാനിയാക്കുകയും തന്റെ രാഷ്ട്രത്തെയാകെ ഒന്നിപ്പിക്കുകയും ചെയ്തു. ചീനിയാത്രികനായ ഹുവാന്സാങ് ഭാരതത്തിലെത്തിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. ‘നാഗാനന്ദം’, ‘രത്നാവലി’, പ്രിയദര്‍ശിക എന്നീ ഗ്രന്ഥങ്ങള്‍ ഹര്ഷവര്ധന് രചിച്ചവയാണ്. സുപ്രസിദ്ധ സംസ്കൃതകവിയായ ബാണഭട്ടന് ഇദ്ദേഹത്തിന്റെ സദസ്സിലെ അംഗമായിരുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: