തിരുവനന്തപുരം: ലോകം ആരാധിക്കുന്ന സദ്ഗുരുവിനെ അപമാനിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്കിയ വാര്‍ത്തക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്. സമൂഹത്തില്‍ ബഹുമാന്യരായ വ്യക്തികളെ തേജോവധം ചെയ്യുന്നതും, പറഞ്ഞും എഴുതിയും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസിന്റെ വിവിധ പ്ലാറ്റ് ഫോമുകളില്‍ ഈയിടെ കൂടി വരുന്നുണ്ട്. ഇതൊക്കെ സ്ഥാപനത്തിന്റെ ഔദ്യോഗിക അഭിപ്രായമാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്. അതോ ജീവനക്കാര്‍ അവരുടെ നിക്ഷിപ്ത രാഷ്ട്രീയ താത്പര്യമനുസരിച്ച് തയ്യാറാക്കുന്നതെല്ലാം പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയുമാണോ നിങ്ങളുടെ ശൈലി? വിമര്‍ശനമാകാം, പക്ഷേ, അത് സഭ്യതയുടെ സീമലംഘിച്ചായാല് പ്രതികരിക്കാതിരിക്കുമെന്ന് കരുതരുതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോകം ആരാധിക്കുന്ന സദ്ഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വെബ് സ്പെഷ്യല്‍ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. സമൂഹത്തില്‍ ബഹുമാന്യരായ വ്യക്തികളെ തേജോവധം ചെയ്യുന്നതും ,പറഞ്ഞും എഴുതിയും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസിന്റെ വിവിധ പ്ലാറ്റ് ഫോമുകളില്‍ ഈയിടെ കൂടി വരുന്നുണ്ട്. ഇതൊക്കെ സ്ഥാപനത്തിന്റെ ഔദ്യോഗിക അഭിപ്രായമാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്.
അതോ ജീവനക്കാര്‍ അവരുടെ നിക്ഷിപ്ത രാഷ്ട്രീയ താത്പര്യമനുസരിച്ച് തയ്യാറാക്കുന്നതെല്ലാം പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയുമാണോ നിങ്ങളുടെ ശൈലി? വിമര്‍ശനമാകാം, പക്ഷേ, അത് സഭ്യതയുടെ സീമ ലംഘിച്ചായാല് പ്രതികരിക്കാതിരിക്കുമെന്ന് കരുതരുത്. എം.ജി.രാധാകൃഷ്ണനും സിന്ധു സൂര്യകുമാറും വിനു വി. ജോണും പി.ജി.സുരേഷ് കുമാറും അടക്കമുള്ളവരുടെ ആശീര്‍വാദത്തോടെയാണോ സദ്ഗുരുവിനെപ്പറ്റിയുള്ള ഈ തോന്നുംപടി വിവരണം തയ്യാറാക്കിയതെന്നറിയാന് താത്പര്യമുണ്ട്!
നേരോടെ! നിര്‍ഭയം!….
പ്രതികരിക്കാൻ ഇവിടെ എഴുതുക: