Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ചെസ്സിനെ ജനകീയമാക്കിയ സംഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 06:00 am IST
inSports

കോഴിക്കോട്: ചെസ്സിനെ ജനകീയമാക്കിയ വ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ പി.ടി. ഉമ്മര്‍കോയ. ചെസ് കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന കുറ്റിച്ചിറക്കാരനായ യുവാവ് ചെസ്സിനെ ആഗോളതലത്തില്‍ തന്നെ നിയന്ത്രിച്ച കഥയാണ് പി.ടി. ഉമ്മര്‍കോയയുടേത്. ചെസ്സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സ്ഥാനം മുതല്‍ ലോക ചെസ്സ് ഫെഡറേഷ(ഫിഡെ)ന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം വരെ അദ്ദേഹം വഹിച്ചു. 1989 മുതല്‍ 2005 വരെ ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 1996 മുതല്‍ 2006 വരെ പത്തുവര്‍ഷക്കാലമാണ് ഫിഡെയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. 

കോഴിക്കോട് നഗരത്തില്‍ കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം അരങ്ങേറിയിരുന്ന ചെസ്സിനെ ജനകീയമാക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിച്ച് പ്രമുഖ താരങ്ങളെ മത്സരിപ്പിക്കാനെത്തിച്ച് കോഴിക്കോടിനെ ചെസ്സിന്റെ തലസ്ഥാനമാക്കി അദ്ദേഹം മാറ്റി. ഫുട്‌ബോളിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ഇതോടെ ചെസ്സിന്റെ നഗരമെന്ന് അറിയപ്പെടാന്‍ തുടങ്ങി.

വിശ്വനാഥന്‍ ആനന്ദ്, കൊനേരു ഹംപിതുടങ്ങിയ താരങ്ങളെ കോഴിക്കോട്ട് എത്തിച്ച് അദ്ദേഹം നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫിഡെ റേറ്റഡ് ചെസ്സ് എന്ന് കോഴിക്കോട്ടുകാര്‍ കേട്ടത് ഉമ്മര്‍കോയയുടെ നേതൃത്വത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെയായിരുന്നു. നെഹ്‌റു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ശേഷം വിദേശതാരങ്ങള്‍ കോഴിക്കോട്ട് മത്സരങ്ങള്‍ക്ക് ആദ്യമായി എത്തിയത് ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായിരുന്നു. വനിതകള്‍ക്ക് മാത്രമായി ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും കോഴിക്കോട്ട് സംഘടിപ്പിച്ചു. ലോക നിലവാരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. രാജ്യാന്തര ആര്‍ബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സര നിയന്ത്രണത്തില്‍ കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മര്‍കോയ. അതുകൊണ്ടുതന്നെ രാജ്യാന്തര താരങ്ങളും ഒഫീഷ്യലുകളും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്. 

കോഴിക്കോട് സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് പദവിയില്‍ നിന്ന് അദ്ദേഹം ലോകചെസ്സിന്റെ അമരത്തേക്കുയര്‍ന്നത് ഇച്ഛാശക്തി കൊണ്ടു മാത്രമാണ്. കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇതുപോലെ വളര്‍ന്ന മറ്റൊരാളില്ല എന്നുതന്നെ പറയാം. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ചെസിനെ നിയന്ത്രിച്ച അദ്ദേഹത്തിന് പിന്നീട് ഈ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ചെസ്സ് രംഗത്തുണ്ടായ കിടമത്സരവും അധികാരമോഹവുമാണ് അതിന് കാരണമായത്. ഏറെ വര്‍ഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയില്‍ രോഗബാധിതനായി കഴിയുകയായിരുന്നു അദ്ദേഹം. മിസ്സോറാം ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പി.എസ്. ശ്രീധരന്‍പിള്ള, പി.ടി. ഉമ്മര്‍കോയയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാന കാലത്തും സൗഹൃദങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു ചതുരംഗകളത്തെയും കരുക്കളെയും സ്‌നേഹിച്ച ആ മനുഷ്യന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.