Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‌ലറ്റിക്‌സ്; ഉയരങ്ങള്‍ താണ്ടി ജിഷ്ണ; ഹര്‍ഡിലുകള്‍ക്ക് മീതെ പറന്ന് അപര്‍ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 05:56 am IST
inSports

ഗുവാഹത്തി: മൂന്നാമത് ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസില്‍ ഇന്നലെ കേരളത്തിന് നാല് സ്വര്‍ണം. രണ്ട് വ്യക്തിഗത സ്വര്‍ണവും രണ്ട് റിലേ സ്വര്‍ണവുമാണ് ഇന്നലെ ട്രാക്കില്‍ നിന്ന് കേരളം സ്വന്തമാക്കിയത്. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ എം. ജിഷ്ണ, ഇതേ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെ അപര്‍ണ റോയ്, അണ്ടര്‍ 17 4-400 മീറ്റര്‍ റിലേ, അണ്ടര്‍ 21 4-400 മീറ്റര്‍ റിലേ എന്നിവയിലാണ് കേരളത്തിന് ഇന്നലെ പൊന്ന് ലഭിച്ചത്. രണ്ട് റിലേയിലും പുതിയ റെക്കോഡോടെയായിരുന്നു കേരളത്തിന്റെ നേട്ടം. ആണ്‍കുട്ടികളുടെ ഇതേ വിഭാഗം റിലേകളില്‍ വെള്ളിയും കേരളം സ്വന്തമാക്കി.

ട്രാക്കിലും ഫീല്‍ഡിലുമായുള്ള മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ കേരളം ഒന്നാമത്. 10 സ്വര്‍ണവും രണ്ട് വെള്ളിയും 6 വെങ്കലവുമടക്കം 18 മെഡലുകളാണ് കേരളത്തിനുള്ളത്.  രണ്ടാമതുള്ള ഹരിയാനക്ക് 9 സ്വര്‍ണവും 10 വീതം വെള്ളിയും വെങ്കലവുമടക്കം 29ഉം മൂന്നാമതുള്ള തമിഴ്‌നാടിന് എട്ട് സ്വര്‍ണവും 16 വെള്ളിയും 7 വെങ്കലവുമടക്കം 31 മെഡലുകളുമാണുള്ളത്.

മെഡല്‍ നേട്ടത്തില്‍ കേരളം ഒന്നാമതാണെങ്കിലും ഓവറോള്‍ പോയിന്റ് നിലയില്‍ 201 പോയിന്റുമായി ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി. 199 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനവും 193 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനവും നേടി. 165 പോയിന്റുമായി കേരളം നാലാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുമാണ് ഒന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളില്‍ കേരളം രണ്ടാമത്.

ഹര്‍ഡില്‍സില്‍ കഴിഞ്ഞ വര്‍ഷം പൂനെയില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോഡ് തിരുത്തിയാണ് അപര്‍ണ റോയ് സ്വര്‍ണം നേടിയത്. 13.91 സെക്കന്‍ഡില്‍ അപര്‍ണ ഇന്നലെ ഹര്‍ഡിലുകള്‍ക്കു മീതെ പറന്നെത്തിയപ്പോള്‍ പഴങ്കഥയായത് 14.25 സെക്കന്‍ഡിന്റെ റെക്കോഡ്. വെള്ളിയും വെങ്കലവും തമിഴ്‌നാടിന്. വെള്ളി നേടിയ പി.എം. തബിത 14.03 സെക്കന്‍ഡില്‍ ഓടിയെത്തി നിലവിലെ റെക്കോഡ് മറികടന്നു. 14.30 സെക്കന്‍ഡില്‍ ഓടിയെത്തിയ കെ. നന്ദിനിക്കാണ് വെങ്കലം. കഴിഞ്ഞയാഴ്ച സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ അപര്‍ണ റോയ്.

ഹൈജമ്പില്‍ 1.73 മീറ്റര്‍ ചാടിയാണ് എം. ജിഷ്ണ സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞയാഴ്ച മൂഡബിദ്രിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു ജിഷ്ണ. 1.64 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ  കെവിന എ. അശ്വിനെ വെള്ളിയും ആന്ധ്രയുടെ ജിജി ജോര്‍ജ് സ്റ്റീഫന്‍ 1.60 മീറ്റര്‍ ചാടി വെങ്കലവും കരസ്ഥമാക്കി.

അണ്ടര്‍ 17 പെണ്‍. 4-400 മീറ്റര്‍ റിലേയില്‍ 3:52.07 മിനിറ്റില്‍ ഓടിയെത്തിയാണ് റെക്കോഡ് സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കേരളം തന്നെ സ്ഥാപിച്ച 3:54.68 മിനിറ്റിന്റെ റെക്കോഡാണ് ഇന്നലെ സാന്ദ്രമോള്‍ സാബു, പ്രതിഭ വര്‍ഗീസ്, സ്‌റ്റെഫി സാറാ കോശി, എല്‍ഗ തോമസ് എന്നിവരടങ്ങിയ ടീം പഴങ്കഥയാക്കിയത്. മഹാരാഷ്‌ട്ര വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി.

അണ്ടര്‍ 21 പെണ്‍. റിലേയില്‍ 3:48.98 മിനിറ്റില്‍ ഓടിയെത്തിയാണ് കേരളം റെക്കോഡ് സ്വര്‍ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം പൂനെയില്‍ മഹാരാഷ്‌ട്ര സ്ഥാപിച്ച 3:49.95 മിനിറ്റാണ് ഇന്നലെ കേരളം തിരുത്തിയത്. ഗൗരി നന്ദന, പ്രസ്‌കില്ല ഡാനിയേല്‍, കെ.എം. നിഭ, എ.എസ്. സാന്ദ്ര എന്നിവരാണ് കേരളത്തിനായി ബാറ്റണേന്തിയത്. തമിഴ്‌നാട് വെള്ളിയും മഹാരാഷ്‌ട്ര വെങ്കലവും നേടി. 

അണ്ടര്‍ 17, 21 ആണ്‍കുട്ടികളുടെ റിലേയില്‍ തമിഴ്‌നാടും ഹരിയാനയും പുതിയ റെക്കോഡോടെ സ്വര്‍ണം നേടി. രണ്ട് വിഭാഗത്തിലും വെള്ളി കേരളത്തിനാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ 3:24.65 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ആര്‍.കെ. വിശ്വജിത്ത്, മുഹമ്മദ് ഹനാന്‍, കെ. അഭിജിത്ത്, എസ്. അക്ഷയ് എന്നിവരടങ്ങിയ ടീം വെള്ളി നേടിയത്. 3:22.73 മിനിറ്റിലാണ് തമിഴ്‌നാട് ഫിനിഷ് ചെയ്തത്. ഇവരുടെ കുതിപ്പില്‍ തിരുത്തപ്പെട്ടത് കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:24.45 മിനിറ്റിന്റെ റെക്കോഡ്. ഹരിയാന വെങ്കലം നേടി.

അണ്ടര്‍ 21 വിഭാഗത്തില്‍ 3:16.78 മിനിറ്റിലാണ് എ. രോഹിത്, പി.എം. നവനീത്, അഖില്‍ ബാബു, അനന്തു വിജയന്‍ എന്നിവരടങ്ങിയ ടീം കേരളത്തിന് വെള്ളി സമ്മാനിച്ചത്. മഹാരാഷ്‌ട്രക്കാണ് വെങ്കലം. ആദ്യ മൂന്ന് സ്ഥാനക്കാരും കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:22.37 മിനിറ്റിന്റെ റെക്കോഡ് തിരുത്തി. 3:14.94 മിനിറ്റിലാണ് ഹരിയാന സ്വര്‍ണം നേടിയത്. വെങ്കലം നേടിയ മഹാരാഷ്‌ട്ര ഫിനിഷ് ചെയ്തത് 3:21.68 മിനിറ്റിലും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

World

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.