Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് തടയാനാവില്ല

എ.പി. അബ്ദുള്ളക്കുട്ടിbyഎ.പി. അബ്ദുള്ളക്കുട്ടി
Jan 15, 2020, 05:02 am IST
inVicharam

വട്ടിയൂര്‍ക്കാവിലെ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചതിന് ശേഷം രാത്രി തിരക്കിട്ട്  മാവേലി എക്‌സ്പ്രസ് ട്രെയ്‌നില്‍ ഓടി കയറുന്നതിനിടയിലാണ് ബിജെപി ഐടി സെല്ലിലെ സൂരജ് പേരാമ്പ്ര അയച്ച വാട്‌സ് ആപ് സന്ദേശം കാണുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി  എ.കെ. നസീറിനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചിരിക്കുന്നു. വിവരമറിയാന്‍ ആദ്യം നസീര്‍ക്കയുടെ നമ്പറില്‍ വിളിച്ചെങ്കിലും അത് പരിധിക്ക് പുറത്താണെന്ന പ്രതികരണമാണ് ലഭിച്ചത്. ഉടനെ എറണാകുളം ബിജെപി പ്രസിഡന്റ് എം.എന്‍. വിജയനെ വിളിച്ചു. അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോഴാണ് അല്പം ആശ്വാസമായത്

”അടി കാര്യമായി കിട്ടി. കസേര കൊണ്ടൊക്കെ അടിച്ചു. ഭയപ്പെടാനൊന്നുമില്ല. ഒരു ആംബുലന്‍സില്‍ കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് എന്നിങ്ങനെയായിരുന്നു വിജയേട്ടന്റെ വാക്കുകള്‍ 

ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ആക്രമിക്കപ്പെട്ടത് നെടുങ്കണ്ടത്തെ തൂക്കുപാലം പള്ളിയില്‍ നിന്ന് മഗരിബ് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ്. പള്ളി അങ്കണത്തില്‍ നിന്ന് നസീര്‍ക്കയെ ചവിട്ടി വീഴ്‌ത്തി, കസേര കൊണ്ട് അടിച്ച എസ്ഡിപിഐക്കാര്‍ ഈ നാടിന്റെ മാത്രമല്ല ഇസ്ലാം മതത്തിന്റെ തന്നെ  ശത്രുക്കളാണെന്ന് തെളിയിച്ചിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായി നുണ പ്രചരിപ്പിച്ചതിനെതിരെ അതിന് മറുപടി പറയാന്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് നേതാവിനെ അടിച്ചുവീഴ്‌ത്തിയതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.

നുണകളുടെ കോട്ടകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ വസ്തുതകളെ ഭയപ്പെടുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തിയാല്‍ തങ്ങള്‍ കെട്ടിപ്പൊക്കിയ നുണയുടെ കോട്ടകള്‍ തകരുമെന്ന് ഉറപ്പുള്ളവരാണ് സത്യത്തിന്റെ വാക്കുകളെ ഭയപ്പെടുന്നത്. കുപ്രചാരണങ്ങളുടെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്ന ഭയം ഇത്തരക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

നസീറിനെ പോലെ ദൈവ വിശ്വാസികളും, ധീരരുമായുള്ള നേതാക്കളെ ഈ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ വിശ്വാസിയെ ചവിട്ടിപ്പുറത്താക്കാനുള്ള അക്രമികളുടെ നികൃഷ്ടവും നിന്ദ്യവുമായ നീക്കത്തെ വിഫലമാണെങ്കിലും തടയാന്‍ ശ്രമിച്ചവര്‍ പ്രതീക്ഷ നല്‍കുന്നു. ഈ അക്രമത്തെ ആദ്യം തള്ളി പറഞ്ഞത് പള്ളിയില്‍ പ്രാര്‍ത്ഥനക്കായെത്തിയ  മുസ്ലിം സഹോദരന്മാരാണ്. 

അവരില്‍ ചിലരാണ് ബിജെപി പ്രാദേശീക നേതാക്കളെയും, പോലീസിനേയും അക്രമ വിവരമറിച്ചത്. അക്രമികള്‍ക്കെതിരെ  പരസ്യനിലപാടും സത്യവിശ്വാസികള്‍ സ്വീകരിച്ചു എന്നത് ആശാവഹമാണ്. മഹല്ല് കമ്മിറ്റി ഭാരവാഹികളെ സമ്മര്‍ദ്ദത്തിലാക്കി സത്യം പുറത്തുവരാതിരിക്കാന്‍ നടത്തിയ ശ്രമവും നെടുങ്കണ്ടത്തുണ്ടായി. തീവ്രവാദ മതമൗലികവാദശക്തികള്‍ ആരാധനാലയങ്ങളുടെ ചുറ്റും തമ്പടിക്കുന്നത് ആശാവഹമായ കാര്യമല്ല. 

അക്രമ വാര്‍ത്ത അറിഞ്ഞയുടന്‍ കേരളമെമ്പാടും ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. ദേശീയ തലത്തില്‍ കാറ്റുപോയ ബലൂണ്‍ പോലെയാണ് ഇന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ സ്ഥിതി. കേരളത്തിലും സമരം മുന്നോട്ട് കൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇവര്‍ അക്രമത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തും, മലപ്പുറത്തും ബിജെപിയുടെ മഹാസമ്പര്‍ക്ക പരിപാടിക്ക് ചെന്നവരെ തടയാന്‍ ശ്രമിച്ചതിന് പിന്നിലും ഇതേ ശക്തികളാണ്. വീടുകള്‍ കയറി  ബിജെപി പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ മുസ്ലിങ്ങള്‍ക്കിടയിലുള്ള ആശങ്ക ദൂരീകരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനത്തെ തടയാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അയല്‍വാസികളും, പരിചയക്കാരുമായ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ സുന്നി നേതാവ് കൂടത്തായി നാസര്‍ ഫൈസിയെ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കിയത് നല്‍കുന്ന സന്ദേശവും ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ല. 

ആശയപ്രചാരണത്തിനും അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്ര്യമുള്ള ജനാധിപത്യസമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതയ്‌ക്കുന്നത് ശരിയല്ല. ഇവിടെ നിലനില്‍ക്കുന്ന മത സൗഹാര്‍ദം തകര്‍ക്കാനുള്ള ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ കുതന്ത്രത്തില്‍ മുഖ്യധാരാ സമുദായ നേതാക്കള്‍ പോലുംപെട്ടുപോകുന്നു എന്നത് ഖേദകരമാണ്.

ഇത് ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. ബിജെപി പൊതുയോഗം നടക്കുന്ന ടൗണുകളില്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തി കടകള്‍ അടപ്പിക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വളഞ്ഞവഴി, നരിക്കുനി, കുറ്റ്യാടി എന്നീ ടൗണുകളില്‍ ജനജാഗ്രത സമ്മേളനത്തെ തകര്‍ക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമം പരിഹാസ്യമായ തരത്തിലുള്ളതാണ്. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും കടകള്‍ കയറിയും ഒരു ചെറിയ ന്യൂനപക്ഷം ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അതിന് കടയുടമകള്‍ തയ്യാറാകേണ്ടി വരുന്നതുമായ സാഹചര്യം നാം എത്തിനില്‍ക്കുന്ന ഭീഷണമായ സാഹചര്യത്തെയാണ് വെളിവാക്കുന്നത്. വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വസാധാരണമായ രാഷ്‌ട്രീയ പ്രക്രിയയാണ്. ഇതിനെ തങ്ങളുടെ കോട്ടകളില്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം വെച്ചു പുലര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം ശക്തികള്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ പോലീസും ഭരണകൂടവും തയ്യാറാവണം. ബഹിഷ്‌കരണാഹ്വാനം തള്ളി വന്‍ ജനപങ്കാളിത്തമാണ് ഈ യോഗങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

നസീറിനെ പോലെയുള്ള നേതാക്കളെ ആക്രമിച്ചവരെ പിണറായി പോലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇസ്ലാമിക തീവ്രവാദികളും പിണറായിയും സിപിഎമ്മും തമ്മിലുള്ള നല്ല സൗഹൃദവും ആദാനപ്രദാനവുമാണ്  ഇതിന് പിന്നിലെ രഹസ്യം. വാക്കിനെ തോക്കുകൊണ്ടും ഭീഷണികൊണ്ടും സമ്മര്‍ദ്ദം കൊണ്ടും അടിച്ചമര്‍ത്താനാവില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് വെളിച്ചം കടന്നുവരും. ഈ സൂര്യോദയത്തെ പാഴ്മുറംകൊണ്ട് തടയാമെന്ന് വ്യാമോഹിക്കുന്ന വിഭാഗം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. അവര്‍ക്ക് തണലേകുന്ന സിപിഎമ്മും  ദിവാസ്വപ്‌നം കാണുകയാണ്. 

ജനാധിപത്യ കേരളം ഇത്തരം അനീതികള്‍ക്കെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. പുതിയ ചരിത്രത്തിന് വഴിതുറക്കുമ്പോഴുള്ള നേരിയ അസ്വസ്ഥതകളാണ് ചുറ്റും കാണുന്നത്. ഇതിനെ അതിജീവിച്ച് പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ കേരളവും തയ്യാറെടുക്കുകയാണ്.

(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Kerala

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

Kerala

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

പുതിയ വാര്‍ത്തകള്‍

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.