ന്യൂദല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ തമ്മിലടിച്ച് മൗദൂദികളും സിപിഎമ്മും. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലെ അമരക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സ്വയം വാഴ്ത്തുകയാണെന്ന് അയിഷ റെന്നയുടെ ഭര്‍ത്താവ് അഫ്സല് റഹ്മാന്. പിണറായി വിജയന് കാപട്യക്കാരനാണെന്നും അഫ്സല് റഹ്മാന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ ഇംഗീഷ് ദിനപത്രത്തില്‍ പിണറായിയാണ് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന രീതിയില്‍ പരസ്യങ്ങള്‍ പ്രചരിച്ചിരുന്നു. സിഎഎയ്ക്കെതിരെ പിണറായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെന്നും ജാമിയ മിലിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും പിണറായി എത്തിയത് ജെഎന്‍യുവിലെ എസ്എഫ്ഐ വിദ്യാര്‍ഥികളെ കാണാനാണെന്നും ഇതാകട്ടെ സിഎഎയ്ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമല്ലെന്നും അഫ്സല് റഹ്മാന് പറയുന്നു. ചുരുക്കി പറഞ്ഞാല്‍ പൗരത്വത്തിന്റെ പേരില്‍ തമ്മിലടിയായി.
ഭാര്യയായ അയിഷ റെന്നയെ എങ്ങനെയെങ്കിലും പ്രശസ്തയാക്കുകയെന്ന ഉദ്ദേശത്തോടെ ജാമിയ മിലിയ മുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്ന അഫ്സലിന് മലപ്പുറത്തെ സിപിഎം പരിപാടിയില്‍ അത് നടപ്പാക്കാനിയിരുന്നില്ല. മലപ്പുറത്തെ പരിപാടിയില്‍ മുഖ്യതിഥിയായി എത്തിയപ്പോള്‍ പിണറായിയെ അയിഷ റെന്ന വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന്, ആസാദി നായിക അങ്ങ് ദല്ഹിയിലെന്ന ആക്രോശത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ അന്ന് അയിഷയുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. നിവര്‍ത്തിയില്ലാതെ പരിപാടിക്കിടെ അയിഷ മാപ്പ് പറയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: