ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ പരിഹസിച്ച് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാന്റെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാകിസ്ഥാനെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സോണിയക്കും രാഹുലിനുമൊപ്പം ചിദംബരവും നുണ പ്രചാരണം നടത്തുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ബുദ്ധിജീവി താനാണെന്നാണ് ചിദംബരത്തിന്റെ വിചാരം. എന്നാല്‍ നിയമത്തെ എതിര്‍ക്കുന്നതിലൂടെ ചിദംബരവും രാഹുലും ബുദ്ധിപരമായി തുല്യരാണെന്ന് മനസിലായെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നരസിംഹ റാവു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: